നിർധനർക്ക്‌ "ലൈഫ്‌' 
ഒരുക്കാൻ സഹോദരങ്ങൾ



തിരുവനന്തപുരം അമ്മ നൽകിയ ഭൂമിയിൽ നിർധനർക്ക്‌ "ലൈഫ്‌' ഒരുക്കുകയാണ്‌ സഹോദരങ്ങളായ രാജലക്ഷ്‌മിയും ബാബുവും. അമ്മയുടെ ഓർമയ്‌ക്കായി എന്തുചെയ്യാമെന്ന ചിന്തയ്‌ക്കൊടുവിലാണ്‌ കോട്ടയം വെള്ളൂരിലെ തങ്ങളുടെ 65 സെന്റ്‌ ഭൂമി സംസ്ഥാന സർക്കാരിന്റെ ലൈഫ്‌ പദ്ധതിയിലേക്ക്‌ നൽകാമെന്ന്‌ ഇരുവരും തിരുമാനിച്ചത്‌. ഭൂമിയുടെ രേഖ വ്യാഴാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയന്‌ കൈമാറും.  തോന്നല്ലൂർ കരയിൽ രാധാകൃഷ്‌ണനിലയത്തിൽ പരേതരായ ബാലകൃഷ്‌ണമേനോന്റെയും സരസ്വതിയമ്മയുടെയും മക്കളായ ഇവർ ഭൂരഹിത ഭവനരഹിതർക്കായാണ്‌ ഭൂമി നൽകുന്നത്‌. തോന്നല്ലൂർ വാർഡിലെ നിർധനർക്കായി വീട്‌ നിർമിച്ച്‌ നൽകണമെന്നാണ്‌ ആഗ്രഹമെന്ന്‌ രാജലക്ഷ്‌മി പറഞ്ഞു. അമ്മയുടെ ഓർമ എന്നും നിലനിൽക്കാനാണ്‌ ഭൂമി നൽകിയത്‌.  കുടുംബത്തിനൊപ്പം തിരുവനന്തപുരത്താണ്‌ ഡോ. രാജലക്ഷ്‌മിയുടെ താമസം. തിരുവനന്തപുരം എംജി കോളേജിലെ മലയാളം വിഭാഗത്തിൽനിന്ന്‌ വിരമിച്ച അധ്യാപികയാണ്‌ രാജലക്ഷ്‌മി. ഭർത്താവ്‌: സുധാകരൻ. ബാബു വൈക്കത്താണ്‌ താമസം. ഭാര്യ: ശോഭന. Read on deshabhimani.com

Related News