വൈക്കത്തും തലയോലപ്പറമ്പിലും രണ്ടാംഘട്ട വരിസംഖ്യ ഏറ്റുവാങ്ങി



വെെക്കം ദേശാഭിമാനി പത്രത്തിന്‌ വൈക്കം ഏരിയയിൽ ചേർത്ത രണ്ടാംഘട്ട വരിക്കാരുടെ ലിസ്‌റ്റും വരിസംഖ്യയും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം അഡ്വ. പി കെ ഹരികുമാർ ലോക്കൽ സെക്രട്ടറിമാരിൽ നിന്ന് ഏറ്റുവാങ്ങി.  ഏരിയയിലെ 10 ലോക്കലുകളിലായി  പ്രവർത്തകരും ജനപ്രതിനിധികളും ചേർത്ത പത്രത്തിന്റെ വരിസംഖ്യയാണ് ഏറ്റുവാങ്ങിയത്. 
വൈക്കം തെക്കേനട പി കൃഷ്ണപിള്ള സ്മാരക മന്ദിരത്തിൽ നടന്ന യോഗത്തിൽ  ജില്ലാ കമ്മിറ്റി അംഗം കെ കെ ഗണേശൻ, ഏരിയ സെക്രട്ടറി കെ അരുണൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ കുഞ്ഞപ്പൻ, പി ഹരിദാസ്, പി ശശിധരൻ എന്നിവർ സംസാരിച്ചു.  തലയോലപ്പറമ്പ് ദേശാഭിമാനി പ്രചാരണത്തിന്റെ ഭാഗമായി സിപിഐ എം തലയോലപ്പറമ്പ് ഏരിയയിൽ ചേർത്ത പത്രത്തിന്റെ രണ്ടാംഘട്ട വാർഷികവരിസംഖ്യയും ലിസ്‌റ്റും ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. പി കെ ഹരികുമാർ എറ്റുവാങ്ങി. വെള്ളൂർ, വടകര, ബ്രഹ്മമംഗലം, ചെമ്പ്, വടയാർ , തലയോലപ്പറമ്പ് , മറവൻതുരുത്ത്, കുലശേഖരമംഗലം ലോക്കലുകളിൽ ചേർത്ത പത്രത്തിന്റെ വരിസംഖ്യ ലോക്കൽ സെക്രട്ടറിമാർ കൈമാറി. ജില്ലാ കമ്മിറ്റി അംഗം എം പി ജയപ്രകാശ്, ഏരിയ സെക്രട്ടറി കെ ശെൽവരാജ് എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News