1702 പേർക്ക് കോവിഡ്



കോട്ടയം ജില്ലയിൽ 1702 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1678 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം. ഇതിൽ നാല് ആരോഗ്യ പ്രവർത്തകരുമുണ്ട്‌. സംസ്ഥാനത്തിന്‌ പുറത്തുനിന്നെത്തിയ 24 പേർ രോഗബാധിതരായി. 1485 പേർ രോഗമുക്തരായി. പുതിയതായി 7180 പരിശോധനാ ഫലങ്ങൾ ലഭിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.70 ശതമാനം.  60 വയസിനു മുകളിലുള്ള 144 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ 7358 പേർ ചികിത്സയിലുണ്ട്‌. ആകെ 51773 പേർ ക്വാറന്റൈനിലുണ്ട്. Read on deshabhimani.com

Related News