അലയടിച്ച് പ്രതിഷേധം



 കോട്ടയം ഡൽഹിയിൽ വർഗീയ കലാപത്തിന്റെ ഗൂഢാലോചനക്കേസിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കള്ളക്കേസിൽ കുടുക്കാനുള്ള ബിജെപി സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സീതാറാം യെച്ചൂരി അടക്കമുള്ളവരെ പ്രതിപ്പട്ടികയിൽ പരാമർശിച്ച്‌ കുറ്റപത്രം നൽകിയ ഡൽഹി പൊലീസിന്റെ നടപടി ഭരണഘടനാ വിരുദ്ധവും ജനാധിപത്യത്തോടുള്ള വെല്ലുവിളിയുമാണ്‌. ഭരണഘടനാ വിരുദ്ധമായ പൗരത്വനിയമ ഭേദഗതിക്കെതിരെ സമാധാനപരിമായി സമരം ചെയ്‌തതിനാണ്‌ യെച്ചൂരി അടക്കമുള്ളവർക്കെതിരെ പൊലീസ്‌ നടപടിയെടുത്തത്‌.  സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി സിപിഐ എമ്മിന്റെ നേതൃത്വത്തിൽ കോട്ടയത്ത്‌ എല്ലാ ഏരിയ, ലോക്കൽ കേന്ദ്രങ്ങളിലും പ്രതിഷേധിച്ചു.   കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെയുള്ള താക്കീതായി പ്രതിഷേധം മാറി. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പ്രതിഷേധം. കോട്ടയത്ത്‌ തിരുനക്കര ബസ്‌സ്‌റ്റാൻഡിൽ നടന്ന പ്രതിഷേധം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ അനിൽകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി എൻ വാസവൻ, ജില്ലാ സെക്രട്ടറിയറ്റംഗം സി ജെ ജോസഫ്‌, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ജെ വർഗീസ്‌, എം എസ്‌ സാനു, എം കെ പ്രഭാകരൻ എന്നിവർ പങ്കെടുത്തു. ഏരിയ സെക്രട്ടറി ബി ശശികുമാർ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News