1043 പേർക്ക് കോവിഡ്



കോട്ടയം ജില്ലയിൽ 1043 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 1031 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം. ഇതിൽ അഞ്ച് ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിന്‌ പുറമെനിന്നെത്തിയ 12 പേർക്കും രോഗമുണ്ട്‌. 1558 പേർ രോഗമുക്തരായി. പുതിയതായി 6193 പരിശോധനാഫലങ്ങൾ ലഭിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.84 ശതമാനം.  60 വയസിനുമുകളിലുള്ള 200 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 7790 പേരാണ് ചികിത്സയിലുള്ളത്. 51488 പേർ ക്വാറന്റയിനിലുണ്ട്‌. Read on deshabhimani.com

Related News