സിപിഐ എം ബ്രാഞ്ച്‌ സമ്മേളനങ്ങൾക്ക്‌ ഇന്ന്‌ തുടക്കം



കോട്ടയം സിപിഐ എം പാർടി കോൺഗ്രസിന്‌ മുന്നോടിയായുള്ള ബ്രാഞ്ച്‌ സമ്മേളനങ്ങൾക്ക്‌ ബുധൻ തുടക്കമാകും. ഒക്ടോബർ 10ന് പൂർത്തിയാകും. 1,674 ബ്രാഞ്ചുകളിലാണ് സമ്മേളനം. സമ്മേളനത്തിന്റെ ഭാഗമായി ഓൺലൈനായി കുട്ടികളുടെ കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കും. ലോക്കൽ, ഏരിയ, ജില്ലാ സമ്മേളനങ്ങളും തുടർന്നുണ്ടാവും. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ്‌ സമ്മേളനം ചേരുന്നത്‌. 2022 ജനുവരി 13 മുതൽ -15 വരെ കോട്ടയം മാമ്മൻമാപ്പിള ഹാളിലാണ്‌ ജില്ലാ സമ്മേളനം. ഒക്ടോബർ 15 മുതൽ നവംബർ അഞ്ചുവരെ 129 ലോക്കൽ സമ്മേളനങ്ങൾ ചേരും. ഏരിയ സമ്മേളനങ്ങൾ നവംബർ അഞ്ചിന്‌ തുടങ്ങി ഡിസംബർ 15നുള്ളിൽ പൂർത്തീകരിക്കും. Read on deshabhimani.com

Related News