ഭാരത് ബന്ദ്: സമരജ്വാല 19ന്



കോട്ടയം കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച്  27ന് നടക്കുന്ന ഭാരത് ബന്ദ് വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു നേതൃത്വത്തിൽ തൊഴിലാളിവീടുകളിൽ 19ന് വൈകിട്ട് ഏഴുമുതൽ 7.15 വരെ സമരജ്വാല തെളിക്കും. സിഐടിയുവിന് ജില്ലയിൽ ഒരു ലക്ഷത്തി മുപ്പതിനായിരം അംഗങ്ങളാണുള്ളത്. ഒമ്പത് മാസമായി നടക്കുന്ന കർഷകസമരം അടിച്ചമർത്താൻ ശ്രമിക്കുകയും കർഷകസംഘടനകളുമായി ചർച്ച നടത്താൻ പോലും സന്നദ്ധമാവുകയും ചെയ്യാത്ത കേന്ദ്രസർക്കാർ നിലപാടിൽ പ്രതിഷേധിച്ചും പൊതുമേഖലാ സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക, തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധന പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചും നടത്തുന്ന ഭാരതബന്ദ് വിജയിപ്പിക്കണമെന്നും സമരജ്വാല മുഴുവൻ തൊഴിലാളി കുടുംബങ്ങളിലും തെളിക്കണമെന്നും സിഐടിയു ജില്ലാ പ്രസിഡന്റ് അഡ്വ. റെജി സഖറിയയും സെക്രട്ടറി ടി ആർ രഘുനാഥനും അഭ്യർഥിച്ചു. Read on deshabhimani.com

Related News