സ്വാതന്ത്ര്യദിനാഘോഷ 
പരേഡിന്‌ 21 പ്ലാറ്റൂണുകൾ



കോട്ടയം ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ തിങ്കൾ രാവിലെ 8.25 മുതൽ കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. രാവിലെ ഒമ്പതിന് സഹകരണ മന്ത്രി വി എൻ വാസവൻ ദേശീയപതാക ഉയർത്തും. തുടർന്ന് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നൽകും.   ഇരുപത്തിയൊന്ന്‌ പ്ലാറ്റൂണുകളാണ് പരേഡിൽ പങ്കെടുക്കുക. പൊലീസ് -മൂന്ന്‌, ഫോറസ്റ്റ്- ഒന്ന്‌, എക്‌സൈസ്- ഒന്ന്‌, അഗ്നിരക്ഷാസേന- ഒന്ന്‌, എൻസിസി നാല്‌, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്- മൂന്ന്‌, സ്‌കൗട്ട്‌സ്- രണ്ട്‌, ഗൈഡ്‌സ്- രണ്ട്‌, ജൂനിയർ റെഡ്‌ക്രോസ്- ഒന്ന്‌, ബാൻഡ് സെറ്റ്- മൂന്ന്‌ എന്നീ പ്ലാറ്റൂണുകളാണ് പരേഡിൽ പങ്കെടുക്കുക. കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ ആർ പി അനൂപ് കൃഷ്ണയാണ് പരേഡ് കമാൻഡർ.  പരേഡിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന പ്ലാറ്റൂണുകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. കലാപരിപാടികളും അരങ്ങേറും.   പ്ലാറ്റൂൺ കമാൻഡർമാർ: പി ആർ ഷൈജു, കെ കെ പ്രശോഭ്(പൊലീസ്), വി വിദ്യ (വനിതാ പൊലീസ്), എൻ വി സന്തോഷ്‌കുമാർ(എക്‌സൈസ്), കെ ജി മഹേഷ് (ഫോറസ്റ്റ്), വിഷ്ണു മധു(അഗ്നിരക്ഷാസേന), ആനന്ദ് സുനിൽ(എൻസിസി സീനിയർ ആൺകുട്ടികൾ), ആർദ്ര ബൈജു(എൻസിസി സീനിയർ പെൺകുട്ടികൾ), ദിൽഷാദ് റിസ്വാൻ(എൻസിസി ജൂനിയർ ആൺകുട്ടികൾ), ശ്രേയ ശ്രീനിവാസ്(എൻസിസി ജൂനിയർ പെൺകുട്ടികൾ), ഗായത്രി സുരേഷ്, ആർദ്ര അനീഷ്, സാന്ദ്ര ലാലു(സ്റ്റുഡന്റ് പൊലീസ് കേഡറ്റ്), ജിതിൻ കൃഷ്ണ, ജെറോം ജേക്കബ് ജോർജ്(സ്‌കൗട്ട്), ലക്ഷ്മി മേനോൻ, ഹെലൻ കെ സോണി(ഗൈഡ്‌സ്), നന്ദന കൃഷ്ണ(ജൂനിയർ റെഡ് ക്രോസ്).   Read on deshabhimani.com

Related News