1500ലേറെ കേന്ദ്രങ്ങളിൽ പ്രതിഷേധമുയർന്നു



കോട്ടയം ബിജെപിയുടെ ഫാസിസ്‌റ്റ്‌ ആക്രമണങ്ങളിൽ ദുരിതം അനുഭവിക്കുന്ന ത്രിപുര ജനതയ്‌ക്കും സിപിഐ എം പ്രവർത്തകർക്കും കേരളത്തിന്റെ ഐക്യദാർഢ്യം. സംസ്ഥാനത്ത്‌ ബ്രാഞ്ച്‌ അടിസ്ഥാനത്തിൽ നടന്ന പ്രതിഷേധത്തിൽ പതിനായിരങ്ങൾ അണിചേർന്നു.   തിരുവനന്തപുരം കിള്ളിപ്പാലത്ത്‌ യോഗം സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ ഉദ്‌ഘാടനംചെയ്‌തു. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌  തിങ്കൾ വൈകിട്ട്‌ അഞ്ച്‌ മുതൽ ആറ്‌ വരെയായിരുന്നു പ്രതിഷേധം. ബിജെപിയുടെ കിരാത നടപടികൾക്കെതിരെ ജില്ലയിൽ 1500ലേറെ ബ്രാഞ്ച്‌ കേന്ദ്രങ്ങളിലായിരുന്നു പരിപാടി. ജില്ലാ–-ഏരിയ–-ലോക്കൽ കമ്മിറ്റിയംഗങ്ങളും പ്രതിഷേധത്തിന്റെ ഭാഗമായി പങ്കെടുത്തു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പ്രൊഫ. എം ടി ജോസഫ്‌ ചങ്ങനാശേരി മുനിസിപ്പൽ ജങ്‌ഷനിലും സി ജെ ജോസഫ്  കടുത്തുരുത്തിയിലും  ഉദ്‌ഘാടനം ചെയ്തു. പാലായിൽ ലാലിച്ചൻ ജോർജും പങ്കെടുത്തു. Read on deshabhimani.com

Related News