ദേശാഭിമാനി വരിസംഖ്യ ഏറ്റുവാങ്ങൽ: ഇന്ന്‌ തുടക്കം



 കോട്ടയം ദേശാഭിമാനി പത്ര പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഏരിയകളിൽ ചേർത്ത വാർഷിക വരിസംഖ്യയും ലിസ്‌റ്റും ഏറ്റുവാങ്ങൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടത്തും. സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങൾ, ഏരിയ കമ്മിറ്റിയംഗങ്ങൾ, ലോക്കൽ സെക്രട്ടറിമാർ എന്നിവർ പങ്കെടുക്കുന്ന യോഗത്തിൽ   ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌ വരിസംഖ്യയും ലിസ്‌റ്റും ഏറ്റുവാങ്ങും. ജില്ലാ സെക്രട്ടറി വി എൻ വാസവൻ പങ്കെടുക്കും.  ഏരിയ കമ്മിറ്റി ഓഫീസുകളിൽ ചേരുന്ന യോഗത്തിന്റെ തീയതിയും സമയവും ചുവടെ:  തിങ്കളാഴ്‌ച പകൽ 10.30 –- വൈക്കം, 11.30 –- തലയോലപ്പറമ്പ്, 12.30 –- കടുത്തുരുത്തി, 2.30 –-ഏറ്റുമാനൂർ, 3.30 –- പാലാ, 5 –- പൂഞ്ഞാർ. ചൊവ്വാഴ്‌ച‌ പകൽ 10.30 – -കാഞ്ഞിരപ്പള്ളി, 12 –-വാഴൂർ, 2 –- പുതുപ്പള്ളി, 3.30 – -അയർക്കുന്നം, 4.30 –-ചങ്ങനാശേരി, 5.30 –- കോട്ടയം. Read on deshabhimani.com

Related News