ജനസാഗരമായി 
ജനജാഗ്രതാ സദസ്‌



കോട്ടയം സ്വാതന്ത്ര്യസമര ചരിത്രത്തെപോലും വർഗീയ ചേരിതിരിവിനും മതവിദ്വേഷത്തിനുമായി ദുരുപയോഗം ചെയ്യുന്ന ബിജെപി, സംഘപരിവാർ ശക്തികൾക്ക്‌ താക്കീതായി ജനജാഗ്രത സദസ്സ്‌. ന്യൂനപക്ഷങ്ങളെ ആക്രമിച്ച്‌ വർഗീയ കലാപത്തിന്‌ ശ്രമിക്കുന്ന  സംഘപരിവാർ ശക്തികളുടെ നീക്കങ്ങൾക്കെതിരെ ജനങ്ങളെ ജാഗ്രതപ്പെടുത്തി തൊഴിലാളി വർഗ പ്രസ്ഥാനങ്ങൾ സംയുക്തമായി നടത്തിയ സദസിൽ ആയിരങ്ങൾ അണിചേർന്നു. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ തൊഴിലാളികളെകൊണ്ട്‌ തിരുനക്കര മൈതാനം നിറഞ്ഞുകവിഞ്ഞു. മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും കാവലാളാകാൻ തങ്ങൾ തയ്യാറാണെന്നുള്ള പ്രഖ്യാപനവേദിയായി വർഗപ്രസ്ഥാനങ്ങളുടെ മഹാസമ്മേളനം മാറി. സിഐടിയു, കർഷകസംഘം, കെഎസ്‌കെടിയു സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ജനജാഗ്രത സദസ്സ്‌ സംഘടിപ്പിച്ചത്‌.  സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്‌ഘാടനംചെയ്‌തു. സംഘാടകസമിതി ചെയർമാൻ എ വി റസൽ അധ്യക്ഷനായി. കിസാൻ സഭ വർക്കിങ്‌ കമ്മിറ്റിയംഗം ഓമല്ലൂർ ശങ്കരൻ, സഹകരണ മന്ത്രി വി എൻ വാസവൻ, സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ ജെ തോമസ്‌, മുതിർന്ന സിപിഐ എം നേതാവ്‌ വൈക്കം വിശ്വൻ, സിഐടിയു ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥ്‌, പ്രസിഡന്റ്‌ അഡ്വ. റജി സക്കറിയ, ജില്ലാ ജോയിന്റ്‌ സെക്രട്ടറിമാരായ അഡ്വ. കെ അനിൽകുമാർ, സി ജെ ജോസഫ്‌, കർഷകസംഘം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്‌ണൻ, ജില്ലാ പ്രസിഡന്റ്‌ പ്രൊഫ. ആർ നരേന്ദ്രനാഥ്‌, മുൻ എംഎൽഎ കെ സുരേഷ്‌കുറുപ്പ്‌, കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എം കെ പ്രഭാകരൻ, സിഐടിയു ജില്ലാ വൈസ്‌ പ്രസിഡന്റ്‌ പി ജെ വർഗീസ്‌ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News