വെള്ളിത്തിരയിളകി



കോട്ടയം തിയറ്ററുകളിൽ കോവിഡ് ഔട്ട്‌ വിജയ്‌ ഇൻ. തമിഴ്‌സിനിമയിലെ ഇളയദളപതി വിജയ്‌യുടെ മാസ്‌റ്റർപീസായ ‘മാസ്‌റ്റർ’ റിലീസ്‌ ചെയ്‌താണ്‌ സിനിമാലോകം കോവിഡ്‌കാലം അതിജീവിച്ചത്‌. 10 മാസം വിജനമായ വെള്ളിത്തിരയിൽ താരങ്ങളും സൂപ്പർതാരങ്ങളും ഇനി പറന്നിറങ്ങും. വിജയ്‌യുടെ മാസ്‌റ്റർപീസ്‌ ഡയലോഗായ ‘അയാം വെയ്‌റ്റിങ്‌’ പോലെ സിനിമാ പ്രേമികളെല്ലാം കാത്തിരിക്കുകയായിരുന്നു സിനിമാ കൊട്ടകകളുടെ തിരയിളക്കം.    സിനിമാ മേഖലയിലുള്ളവരെയെല്ലാം പരിഗണിച്ചായിരുന്നു സർക്കാർ തീരുമാനം എടുത്തത്‌. തിയറ്ററുകൾ പ്രവർത്തിക്കാൻ ആവശ്യമായ നികുതിഇളവുകൾ‌ നൽകിയതിലൂടെ സൂപ്പർതാരങ്ങളടക്കം‌ സർക്കാരിനെ പ്രശംസിച്ചു. വിജയ്‌യുടെ ആരാധകർ ഒത്തുചേർന്ന്‌ ആഹ്ലാദപ്രകടനങ്ങളും രാവിലെ തന്നെ തിയറ്ററുകളുടെ മുന്നിൽ തുടങ്ങിയിരുന്നു. രാത്രിയിൽ താരത്തിന്റെ വമ്പൻ കട്ടൗട്ടുകൾ തീയറ്ററുകൾക്ക്‌ മുന്നിൽ സ്ഥാപിച്ചിരുന്നു. ഇതിൽ പാലഭിഷേകവും പുഷ്പവൃഷ്ടിയും രാവിലെ എട്ടിനുതന്നെ ആരംഭിച്ചു.   തീയറ്ററിനുപുറത്ത് ആദ്യപ്രദർശനത്തിനുമുമ്പ് ആരാധകർ ഒത്തുകൂടിയത് വലിയ ആൾക്കൂട്ടത്തെ സൃഷ്ടിച്ചു. വാഹന പാർക്കിങ്ങിനും തിരക്ക് അനുഭവപ്പെട്ടു. സാമൂഹിക അകലം പാലിക്കുന്നതും മാസ്ക് ധരിക്കുന്നതും മറന്നു.   കോവിഡിനോടും 
അകലം  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ്‌ തിയറ്ററുകൾ സജ്ജമായത്. മുമ്പുതന്നെ തിയറ്ററുകളിൽ ട്രയൽ റണ്ണും ശുചീകരണ പ്രവർത്തനങ്ങളും നടത്തിയിരുന്നു. സാമൂഹിക അകലം പാലിച്ചാണ് സീറ്റുകളിൽ ഇരിക്കാൻ അനുവദിച്ചത്. ഓരോപ്രദർശനം കഴിയുമ്പോഴും തിയറ്റർ ശുചീകരിച്ച് അണുവിമുക്തമാക്കും. തെർമൽ സ്കാനിങ്‌ സംവിധാനവും ഒരുക്കി.   Read on deshabhimani.com

Related News