നന്ദുവിന്റെ ചിത്രങ്ങൾക്ക്‌ എന്തൊരു ചന്തം



    പൂഞ്ഞാർ ക്യാൻവാസിൽ പെൻസിൽ വരകൾകൊണ്ട്‌ കഥപറയുകയാണ്‌ നന്ദു. ഗുരുക്കൻമാരോ പരിശീലനമോ ഇല്ലെങ്കിലും അവയിൽ ജീവൻ തുടിക്കുന്നുണ്ട്‌. പൂഞ്ഞാര്‍ പയ്യാനിത്തോട്ടം സ്വദേശിയാണ്‌ എ എസ്‌ നന്ദു. പ്ലസ്ടു പഠനകാലത്ത് തുടങ്ങിയ വര ഇന്ന് നന്ദുവിന് വരുമാന മാര്‍ഗം കൂടിയാണ്.   സയന്‍സ് റെക്കോര്‍ഡ് ബുക്കുകള്‍ വരച്ചാണ്‌ ചിത്രരചനയിലേക്ക്‌ എത്തിയത്‌. പിന്നീട്‌ യുട്യൂബ് വീഡിയോകളിലൂടെ പെന്‍സില്‍ ഡ്രോയിങ്ങിന്റെ വിദ്യകളും സാധ്യതകളും മനസിലാക്കി. അമ്മയുടെ അച്ഛനും സിപിഐഎം പാലാ മുന്‍ ഏരിയ സെക്രട്ടറിയുമായിരുന്ന ടി എസ് ശ്രീധരന്റെ പിന്തുണകൂടിയായതോടെ നന്ദു വരയുടെ ലോകം കീഴടക്കി.  കൂടുതല്‍ സമയം ചിത്രരചനക്കായി മാറ്റിവച്ചു. നടൻ അജു വര്‍ഗീസ് നന്ദു വരച്ച ചിത്രം സമൂഹ മാധ്യമങ്ങളിൽ  ഷെയര്‍ ചെയ്തതോടെ അഭിനന്ദനങ്ങൾ തേടിയെത്തി.ചാര്‍ക്കോള്‍, ഗ്രാഫൈറ്റ്, സ്റ്റെന്‍സില്‍ ചിത്രങ്ങളാണ് നന്ദു വരയ്‌ക്കുന്നത്. സിനിമ താരങ്ങളയ ടോവിനോ തോമസ്, ജോജു തുടങ്ങിയവരെ നേരിട്ട് കണ്ട് അവരുടെ ചിത്രങ്ങള്‍ ഒപ്പിട്ട് വാങ്ങാനും അവസരം ലഭിച്ചു. ഏറ്റവുമധികം വരച്ചത് നടന്‍ ജയസൂര്യയുടെ ചിത്രമാണെന്ന്‌ നന്ദു പറയുന്നു.  ബിരുദപഠനകാലത്ത് നടന്‍ ഷറഫുദീനും ചിത്രം സമ്മാനിച്ചു. ബികോം പൂര്‍ത്തിയാക്കിയ നന്ദു ജോലിക്കുള്ള ശ്രമത്തിലാണെങ്കിലും വര കൈവിടാനൊരുക്കമല്ല. പയ്യാനിത്തോട്ടം ആണ്ടൂക്കുന്നേല്‍ എ ഡി ശ്രീധരന്റെയും മിനിയുടെയും മകനാണ്. സഹോദരി: ശ്രീക്കുട്ടി.   Read on deshabhimani.com

Related News