ഹർ ഘർ തിരംഗ: നാടൊരുങ്ങി

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കോട്ടയം ബിസിഎം കോളേജിൽ നടന്ന എത്തിനിക് ഷോയിൽ പങ്കെടുത്ത വിദ്യാർഥിനികൾ വിവിധ ദേശങ്ങളിലെ രൂപഭാവത്തിൽ ഫോട്ടോ/ ജിഷ്ണു പൊന്നപ്പൻ


കോട്ടയം സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വീടുകളിലും പൊതുസ്ഥലങ്ങളിലും ഓഫീസുകളിലും ദേശീയ പതാക ഉയർത്തുന്ന ഹർ ഘർ തിരംഗയ്ക്ക് ജില്ല ഒരുങ്ങി. 13 മുതൽ 15 വരെയാണ് ദേശീയ പതാക ഉയർത്തുക. ജനപ്രതിനിധികൾ,  കലക്ടർ തുടങ്ങിയ പ്രമുഖരും വസതികളിൽ ദേശീയ പതാക ഉയർത്തും.  സർക്കാർ/അർധ സർക്കാർ/ സ്വയം ഭരണസ്ഥാപനങ്ങൾ/ഓഫീസുകൾ സ്വകാര്യ/സംഘടനാ കാര്യാലയങ്ങൾ എന്നിവിടങ്ങളിലും ഫ്ളാഗ് കോഡിലെ നിർദേശങ്ങൾ പാലിച്ച് ഓഫീസിന്റെ/സ്ഥാപനത്തിന്റെ/കെട്ടിടത്തിന്റെ പ്രധാനഭാഗത്ത്‌ ദേശീയ പതാക സ്ഥാപിക്കാവുന്നതാണെന്ന് കലക്ടർ ഡോ. പി കെ ജയശ്രീ അറിയിച്ചു. ആഗസ്‌ത്‌  13നും 14നും പതാക  താഴ്ത്തേണ്ടതില്ല. എന്നാൽ 15ന് വൈകിട്ട് ദേശീയ പതാക താഴ്ത്തണം. Read on deshabhimani.com

Related News