സത്യഗ്രഹഭൂമിയിൽ രാജ്യസ്‌നേഹം ജ്വലിച്ചു

എൽഡിഎഫ് വൈക്കത്ത് സംഘടിപ്പിച്ച സ്വാതന്ത്ര്യ സംരക്ഷണ റാലി


വൈക്കം  സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി എൽഡിഎഫിന്റെ  നേതൃത്വത്തിൽ വൈക്കത്ത് നടന്ന സ്വാതന്ത്ര്യ സംരക്ഷണ റാലി സത്യഗ്രഹ ഭൂമിയിൽ സമരാവേശം ജ്വലിപ്പിച്ചു.  ചരിത്ര പ്രാധാന്യമുള്ള കേന്ദ്രങ്ങളിൽ സ്വാതന്ത്ര്യദിന ക്യാമ്പയിനുകൾ സംഘടിപ്പിക്കാനുള്ള എൽഡിഎഫ് തീരുമാനപ്രകാരമാണ് ചരിത്ര ഭൂമിയിൽ റാലിയും സമ്മേളനവും സംഘടിപ്പിച്ചത്.       സ്വാതന്ത്ര്യ സമര സ്വപ്നങ്ങൾക്ക് ജീവൻ നൽകിയ സ്വാതന്ത്ര്യസമരസേനാനികളുടെ ഛായാചിത്രങ്ങളും മുത്തുക്കുടകളുമായി സ്ത്രീകളും കുട്ടികളും തൊഴിലാളികളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ വൈക്കത്തേക്ക് ഒഴുകി . വൈകിട്ട് 4.30ഓടെ   ആരംഭിച്ച റാലിയിൽ  സിപിഐ എം പ്രവർത്തകർ തെക്കേനട ഏരിയ കമ്മിറ്റി ഓഫീസിലും സിപിഐ പ്രവർത്തകർ ഇണ്ടംതുരുത്തി മനയിലും മറ്റ് എൽഡിഎഫ് കക്ഷികൾ വടക്കേനട ദേവസ്വം ഗ്രൗണ്ടിലും കേന്ദ്രീകരിച്ച്  അണിചേർന്നു. പടിഞ്ഞാറേ ഗോപുരത്തിലെത്തിയ സംയുക്ത റാലി ബോട്ട് ജെട്ടി മൈതാനിയിലേക്ക് നീങ്ങി.       സ്വാതന്ത്ര്യ സമര പോരാട്ടത്തെയും  സമര സേനാനികളെയും ഓർത്തെടുത്ത്‌ മുദ്രാവാക്യം മുഴങ്ങി. വർണാഭമായ റാലി  രാജ്യ സ്‌നേഹത്തിന്റെ മഹത്തായ സന്ദേശവും നിറച്ചു.  മഹാസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം  സ്വരാജ്  ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് നേതാക്കളായ സി കെ ആശ എംഎൽഎ, അഡ്വ. പി കെ ഹരികുമാർ, ടി എൻ രമേശൻ, ജോയ് ചെറുപുഷ്പം, കെ അരുണൻ, കെ ശെൽവരാജ്, എം പി ജയപ്രകാശ്, പി വി സുനിൽ, കെ ജയകൃഷ്ണൻ, എം ഡി ബാബുരാജ്, സാബു പി മണലോടി, സന്തോഷ് കാല, ടി വി ബേബി, കെ കെ രാജു, പി എ ഷാജി തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി. Read on deshabhimani.com

Related News