സ്വാതന്ത്ര്യസംരക്ഷണ റാലിയും സമ്മേളനവും നാളെ വൈക്കത്ത്‌



വൈക്കം  സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം എല്‍ഡിഎഫ് നേതൃത്വത്തില്‍   ആഘോഷിക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച സ്വാതന്ത്ര്യ സംരക്ഷണ റാലിയും സമ്മേളനവും നടത്തും. ബോട്ട് ജെട്ടി മൈതാനിയില്‍ നടത്തുന്ന പൊതുസമ്മേളനത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് പങ്കെടുക്കും.     കേരളത്തിലെ ചരിത്ര പ്രാധാന്യമുള്ള കേന്ദ്രങ്ങളില്‍ സ്വാതന്ത്ര്യദിന ക്യാമ്പയിനുകള്‍ സംഘടിപ്പിക്കാനുള്ള എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് പരിപാടി നടത്തുന്നത്. വൈകിട്ട് നാലിന് ആരംഭിക്കുന്ന റാലിയിൽ അയ്യായിരം പേര്‍ അണിനിരക്കും. സിപിഐ എം പ്രവര്‍ത്തകര്‍ തെക്കേനടയിലെ ഏരിയ കമ്മിറ്റി ഓഫീസിലും, സിപിഐ പ്രവര്‍ത്തകര്‍ ഇണ്ടംതുരുത്തി മനയിലും എല്‍ഡിഎഫിലെ മറ്റ് കക്ഷികള്‍ വടക്കേനട ദേവസ്വം ഗ്രൗണ്ടിലും കേന്ദ്രീകരിച്ച് റാലിയായി പടിഞ്ഞാറേ ഗോപുരനടയില്‍ സംഗമിക്കും. തുടർന്ന്‌ ഘോഷയാത്രയായി ബോട്ട് ജെട്ടി മൈതാനിയിലേക്ക് നീങ്ങും. Read on deshabhimani.com

Related News