ഓട്ടോ കണ്ടയ്‌നറിൽ ഇടിച്ച്‌ ഡ്രൈവർക്ക്‌ പരിക്ക്‌

എം സി റോഡിൽ മണിപുഴക്ക് സമീപം കണ്ണങ്കര പാലത്തിൽ നിർത്തിയിട്ട ലോറിക്ക് പുറകിൽ ഇടിച്ചു തകർന്ന ഓട്ടോ


കോട്ടയം എംസി റോഡിൽ നാട്ടകം മുളങ്കുഴ കണ്ണങ്കരപാലത്ത്‌  നിയന്ത്രണംവിട്ട ഓട്ടോ പാലത്തിനു സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന കണ്ടയ്‌നർ ലോറിയ്ക്ക്‌ പിന്നിലിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്. നാട്ടകം സിമന്റ് കവല സ്വദേശി പുളിമൂട്ടിൽ പി ടി തോമസിനാണ് പരിക്കേറ്റത്. 
   റോഡരികിലെ അനധികൃത പാർക്കിങ്ങാണ്‌ അപകടത്തിന്‌ കാരണമെന്ന്‌ നാട്ടുകാർ പറയുന്നു. ഈ പാർക്കിങ്ങ്‌ ഒഴിവാക്കണമെന്ന് നാട്ടുകാർ കണ്ടെയ്‌നർ ലോറി ജീവനക്കാരോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ, ഇതുവരെയും ഇവർ നടപടിയെടുത്തില്ലെന്നാണ് ആരോപണമുണ്ട്‌. Read on deshabhimani.com

Related News