ഓറഞ്ച് ദ് വേൾഡ്: 
ബോധവൽക്കരണ ക്ലാസ് നടത്തി



കോട്ടയം ഓറഞ്ച് ദ് വേൾഡ് ദ് ക്യാമ്പയിന്റെ ഭാഗമായി ജില്ലാ വനിതാ, ശിശു വികസന ഓഫീസിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല ഉദ്യോഗസ്ഥർക്കും മറ്റ്‌ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും ബോധവൽക്കരണ ക്ലാസുകൾ നടത്തി. 
    സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തുടച്ചുനീക്കുന്നതിനുള്ള രാജ്യാന്തര ദിനത്തിന്റെ ഭാഗമായി നവംബർ 25 മുതൽ ഡിസംബർ 10 വരെ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ്‌ ക്ലാസുകൾ സംഘടിപ്പിച്ചത്. തൊഴിൽ സ്ഥലത്ത്‌ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയൽ നിയമം, സ്ത്രീധന നിരോധനനിയമം എന്നിവ സംബന്ധിച്ചും വനിത ശിശു വികസന വകുപ്പ്‌ മുഖേന നടപ്പാക്കുന്ന സേവനങ്ങൾ സംബന്ധിച്ചും ക്ലാസുകൾ നടത്തി.     കലക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ വനിതാ ശിശു വികസന ഓഫീസർ ജെബിൽ ലോലിത സെയ്ൻ അധ്യക്ഷനായി.  തൊഴിൽ സ്ഥലത്തെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട ജില്ലാതല ലോക്കൽ കംപ്ലയിന്റ്‌ കമ്മിറ്റി അംഗമായ അഡ്വ. സി ആർ സിന്ധുമോൾ, വനിതാ പ്രൊട്ടക്ഷൻ ഓഫീസർ എൽ അംബിക, ശിശു വികസന സമിതി ഓഫീസർ പി ആർ കവിത എന്നിവർ ക്ലാസുകൾ നയിച്ചു. Read on deshabhimani.com

Related News