വലവൂർ ബാങ്കിന് കേരളാ ബാങ്ക് എക്സലൻസ് അവാർഡ്



പാലാ  കേരളാ ബാങ്ക്   പ്രാഥമിക സഹകരണ ബാങ്കുകളിൽ മികച്ച നിലയിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകൾക്ക് നൽകുന്ന എക്സലൻസ് അവാർഡ് വലവൂർ സർവീസ് സഹകരണ ബാങ്കിന് ലഭിച്ചു.  സഹകരണ രജിസ്ട് രേഷൻ   മന്ത്രി വി എൻ വാസവനിൽ നിന്നും ബാങ്ക് പ്രസിഡന്റ് കെ ജെ ഫിലിപ്പ് കുഴികുളവും സെക്രട്ടറി കെ കെ ഗോപാലകൃഷ്ണൻ നായരും ഭരണസമിതി അംഗങ്ങളും ചേർന്ന് അവാർഡ് സ്വീകരിച്ചു. സംസ്ഥാന സഹകരണ ബാങ്കുകളുടെ ദേശീയ ഫെഡറേഷനായ നാഷണൽ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് കോ -ഓപ്പറേറ്റീവ് ബാങ്ക്സ് ലിമിറ്റഡ്   ഏർപ്പെടുത്തിയ  സുഭാഷ് യാദവ് അവാർഡും ബാങ്കിന് ലഭിച്ചിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമിക സഹകരണ ബാങ്ക് പ്രസിഡന്റിനുള്ള 2015 –-16 വർഷത്തെ ബാങ്കിങ്‌ ഫ്രോണ്ടിയേഴ്‌സിന്റെ  ദേശീയ അവാർഡ്, 2016 – -17 വർഷത്തെ ബെസ്റ്റ് കസ്റ്റമർ അക്ക്വിസിഷൻ, ബെസ്റ്റ് എച്ച്ആർ പ്രാക്ടീസസ് എന്നീ വിഭാഗങ്ങളിലെ ദേശീയ അവർഡുകളും ലഭിച്ചിട്ടുണ്ട്‌.   ബാങ്കിന് 270 കോടി രൂപ  നിക്ഷേപവും 207 കോടി രൂപ  വായ്പയുമാണ്‌. ക്ലാസ് 1 സൂപ്പർ ഗ്രേഡ് വിഭാഗത്തിൽപെടുന്ന ബാങ്കിന് 25,000 അംഗങ്ങളും എട്ട്‌ ശാഖകളും ഉണ്ട്.   Read on deshabhimani.com

Related News