യോ​ഗാ പ്രദര്‍ശനം: 
സംഘാടകസമിതിയായി



കോട്ടയം  ചേതനാ യോ​ഗാ കോട്ടയം, യോ​ഗാ അസോസിയേഷൻ ഓഫ് കോട്ടയം  ജില്ലാ സ്പോര്‍ട്സ് കൗൺസില്‍ നേതൃത്വത്തിൽ യോ​ഗാ ദിനത്തിൽ സംഘടിപ്പിക്കുന്ന യോ​ഗാ പ്രദർശനവുമായി ബന്ധപ്പെട്ട് സംഘാടകസമിതി രൂപീകരിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന യോ​ഗം സംസ്ഥാന കമ്മിറ്റി അം​ഗം അഡ്വ. കെ അനിൽകുമാർ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അം​ഗം കെ എം രാധാകൃഷ്ണൻ അധ്യക്ഷനായി. ഭാരവാഹികളായി അഡ്വ. കെ അനിൽകുമാർ(ചെയർമാൻ), സി കെ ഹരിഹരൻ (കൺവീനർ) ബി ശശികുമാർ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു  സംസാരിച്ചു. 21ന്‌  വൈകിട്ട്‌ നാലിന് ജില്ലാ സ്പോർട്സ് കൗൺസിൽ ഇൻഡോർ സ്റ്റേ‍ഡിയത്തിലാണ് പ്രദർശനം. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതും ജീവിതശൈലീ രോ​ഗങ്ങൾ നിയന്ത്രിക്കുന്നതുമായ 35 യോ​ഗാസനങ്ങളും സൂര്യനമസ്കാരവും ഉൾപ്പെടുത്തി 40 മിനിറ്റ് നീളുന്ന യോ​ഗാപ്രദർശനമാണ് നടത്തുന്നത്. പ്രദർശനത്തിന്റെ ഉദ്ഘാടനം സഹകരണ മന്ത്രി വി എൻ വാസവൻ നിർവഹിക്കും. സിപിഐ എം  ജില്ലാ സെക്രട്ടറി എ വി റസൽ മുഖ്യപ്രഭാഷണം നടത്തും.  Read on deshabhimani.com

Related News