സിപിഐ എം പൂഞ്ഞാർ 
ഏരിയ സമ്മേളനം ഇന്ന് തുടങ്ങും



വി ആർ ഭാസ്കരൻ നഗർ(കൊടുമ്പിടി) സിപിഐ എം പൂഞ്ഞാർ ഏരിയ സമ്മേളനം ബുധൻ, വ്യാഴം ദിവസങ്ങളിൽ സ. വി ആർ ഭാസ്കരൻ നഗറിൽ(വിസിബ് ഓഡിറ്റോറിയം,കൊടുമ്പിടി) നടക്കും. ബുധൻ രാവിലെ ഒൻപതിന് പതാക ഉയർത്തും. പുഷ്പാർച്ചനക്ക്ശേഷം പ്രതിനിധി സമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യും. ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കും. ജില്ലാ സെക്രട്ടറി എ വി റസ്സൽ, സെക്രട്ടറിയറ്റ് അംഗങ്ങളായ പ്രൊഫ. എം ടി ജോസഫ്, സി ജെ ജോസഫ്, പി കെ ഹരികുമാർ, ടി ആർ രഘുനാഥൻ, ലാലിച്ചൻ ജോർജ്, കെ എം രാധാകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയി ജോർജ്, രമ മോഹൻ എന്നിവർ പങ്കെടുക്കും. ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പടെ 146 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.   ചൊവ്വ വൈകിട്ട് ഇടപ്പാടി സി എ സുകുമാരൻ സ്‌മൃതിമണ്ഡപത്തിൽനിന്ന്‌ പതാക,  മേലുകാവ് ഡി സജീവൻ  സ്‌മൃതിമണ്ഡപത്തിൽനിന്ന്‌ കപ്പി, കയർ, കെ ഒ മാനുവൽ സ്‌മൃതി മണ്ഡപത്തിൽനിന്നും കൊടിമരം, തിടനാട് കൊണ്ടൂർ കെ ആർ ശശിധരൻ സ്‌മൃതി മണ്ഡപത്തിൽനിന്ന്‌ ബാനർ എന്നിവ സമ്മേളനനഗറിൽ എത്തിച്ചു. സാംസ്‌കാരിക സമ്മേളന നഗറായ കെ ഒ മനുവേൽ നഗർ(കൊല്ലപ്പള്ളി ടൗൺ) സ്വാഗതസംഘം ചെയർമാൻ കെ ഒ രഘുനാഥൻ പതാക ഉയർത്തി. തുടർന്ന് ചേർന്ന സംസ്കാരികസമ്മേളനം ജില്ലാ കമ്മിറ്റി അംഗം റെജി സക്കറിയ ഉദ്‌ഘാടനംചെയ്തു. സ്വാഗതസംഘം കൺവീനർ ജെറി ജോസ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് സ്വാഗതംപറഞ്ഞു. Read on deshabhimani.com

Related News