പ്രായത്തെ 
വരച്ചുതോൽപ്പിച്ച്...



കോട്ടയം അറുപത്തിയെട്ടാം വയസ്സിലാണ് പദ്മ രാമചന്ദ്രന് തന്റെ  മനസ്സിൽ പതിഞ്ഞ ചിത്രങ്ങളെ ക്യാൻവാസിൽ പതിക്കണമെന്ന് ആഗ്രഹം തോന്നിയത്. ഉടനെ കോട്ടയം കെഎസ്എസ് സ്കൂൾ ഓഫ് ആർട്സിൽ ചിത്രരചന പഠിക്കാൻ ചേർന്നു.  തന്റെ യാത്രകൾ സമ്മാനിച്ച ഓർമകൾ കോറിയിട്ട വരക്കൂട്ട് ഒരുക്കുകയാണ് ലാറ്റിറ്റ്യൂഡ് എന്ന പേരിൽ കേരള ലളിതകലാ അക്കാഡമി കോട്ടയം ഗ്യാലറിയിൽ ഒരുക്കുന്ന ചിത്രപ്രദർശനത്തിലൂടെ. യാത്രകളിൽ കണ്ട  തെരുവുകൾ, നദീതീരങ്ങൾ, കടലോര ദൃശ്യങ്ങൾ, ചന്തകൾ, തീർഥാടന കേന്ദ്രങ്ങൾ തുടങ്ങിയവയെല്ലാം കോട്ടയത്തെ ചിത്രപ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്.  വൈകിയാണ് ചിത്രരചന പഠിച്ചതെങ്കിലും പദ്മയുടെ ചിത്രങ്ങളിൽ അത് പ്രകടമല്ല. അക്കാദമി സെക്രട്ടറി ബാലമുരളീകൃഷ്ണൻ പ്രദർശനം ഉദ്ഘാടനം ചെയ്‌തു. എട്ട്‌ മുതൽ 15 വരെ രാവിലെ 10 മുതൽ 6 വരെയാണ് പ്രദർശനം. Read on deshabhimani.com

Related News