നെറ്റ് സീറോ കാർബൺ പദ്ധതിക്ക് തുടക്കം



കോട്ടയം സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടപ്പാക്കുന്ന ‘നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ' പദ്ധതിക്ക്  ജില്ലയിൽ തുടക്കമായി.     ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളൽ അന്തരീക്ഷത്തിന് താങ്ങാനാവും വിധം  പരിമിതപ്പെടുത്തുകയാണ് പദ്ധതി ലക്ഷ്യം. ഇതിന്റെ ഭാഗമായി ഊർജ്ജ സംരക്ഷണം, ഊർജ്ജ വിനിയോഗം, പാരമ്പര്യ ഇതര ഊർജ വിനിയോഗം, മാലിന്യ സംസ്‌കരണം, കൃഷി, ജലസംരക്ഷണം, ഗതാഗതം തുടങ്ങിയ മേഖലകളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. പദ്ധതി നടപ്പാക്കുന്ന തിരുവാർപ്പ്, വെളിയന്നൂർ, വാഴൂർ, മീനച്ചിൽ, എലിക്കുളം  പഞ്ചായത്തുകളുടെ അധ്യക്ഷൻമാരുടേയും സ്ഥിരംസമിതി അധ്യക്ഷരുടേയും ജില്ലാ ഉദ്യോഗസ്ഥരുടേയും യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി  ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്നു. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ജെ അജിത് കുമാർ പദ്ധതി വിശദീകരിച്ചു. ജില്ലാപഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷ മഞ്ജു സുജിത്, പഞ്ചായത്ത് അധ്യക്ഷന്മാരായ അജയൻ കെ മേനോൻ, വി പി റെജി, സജേഷ് ശശി, ജോയി കുഴിപ്പാല തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News