കെഎസ്‌ആർടിസിയിൽ ---
ഇന്നും സർവീസ്‌ ക്രമീകരണം



കോട്ടയം മഴയെ തുടർന്ന്‌ യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനാൽ വെള്ളി, ശനി ദിവസങ്ങളിൽ ജില്ലയിലെ കെഎസ്‌ആർടിസി ബസുകളുടെ സർവീസ്‌ 30 ശതമാനം കുറച്ച്‌ ക്രമീകരണങ്ങൾ വരുത്തിയതായി അധികാരികൾ പറഞ്ഞു. പൊതുജനത്തിന്‌ ബുദ്ധിമുട്ടുണ്ടാക്കുംവിധം സർവീസുകൾ കുറയ്‌ക്കില്ല. ജില്ലയിൽ ഡീസൽ ക്ഷാമമില്ലെന്നും അതിന്റെ പേരിൽ ബസുകൾ ഓടിക്കാതിരുന്നിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. അവധി ദിവസമായ ഞായറാഴ്‌ചയും ഓർഡിനറി സർവീസുകളുടെ എണ്ണം കുറയ്‌ക്കും. ദീർഘദൂര സർവീസുകൾ വെട്ടിക്കുറയ്‌ക്കില്ല. കോട്ടയം, പാലാ, ഈരാറ്റുപേട്ട, പൊൻകുന്നം, എരുമേലി, ചങ്ങനാശേരി, വൈക്കം ഡിപ്പോകളിലായാണ്‌ 30 ശതമാനം സർവീസുകൾ റദ്ദാക്കിയത്‌. തുടർച്ചയായ ദിവസങ്ങളിലെ ശക്തമായ മഴയും യാത്രാനിരോധനവും ഉള്ളതിനാലാണ്‌ യാത്രക്കാർ തീരെ കുറവായ ചില റൂട്ടുകളിൽ സർവീസുകൾ റദ്ദാക്കിയത്‌. ചങ്ങനാശേരിയിൽ നിന്ന്‌ ആലപ്പുഴയ്‌ക്കുള്ള സർവീസുകൾ റോഡിൽ വെള്ളം കയറിയതിനാൽ പൂർണമായും റദ്ദാക്കി. കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിൽ ചില ക്രമീകരണങ്ങൾ മാത്രമേ നടത്തിയിള്ളൂവെന്നും തിങ്കളാഴ്‌ച പരമാവധി സർവീസുകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു. Read on deshabhimani.com

Related News