വൈക്കം റോഡ് സ്റ്റേഷനുസമീപം ട്രാക്കിലേക്ക് മരംവീണു

വൈക്കം റോഡ് റെയിൽവേ സ്റ്റേഷനുസമീപം ട്രാക്കിലേക്ക് വീണ മരം വെട്ടിമാറ്റുന്നു


കടുത്തുരുത്തി വൈക്കം റോഡ് റെയിൽവേ സ്റ്റേഷന് സമീപം കനത്തമഴയിൽ മരംവീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.വൈക്കം റോഡ് റെയിൽവേ സ്റ്റേഷന് സമീപം കനത്തമഴയിൽ മരംവീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. സ്റ്റേഷനും പൊതി പാലത്തിനും ഇടയ്‌ക്കുള്ള ഭാഗത്താണ് മരംവീണത്. ബുധൻ രാവിലെ 7.50 ഓടെ പാലരുവി എക്സ്‌പ്രസ്‌ വൈക്കം റോഡ് സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് കുറച്ചുദൂരം പിന്നിട്ടപ്പോഴാണ് മരക്കൊമ്പ് ട്രാക്കിലേക്ക് വീണ് കിടക്കുന്നത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടത്.  ഉടൻ ട്രെയിൻ നിർത്തിയതിനാൽ അപകടം ഒഴിവായി. ലോക്കോ പൈലറ്റും ട്രെയിനിലെ സ്ഥിരം യാത്രക്കാരും ചേർന്ന് കമ്പ് വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ഇരുപത് മിനിട്ടോളം വൈകിയാണ് പാലരുവി എക്സ്പ്രസ്സ് യാത്ര തുടർന്നത്. പിന്നാലെ എത്തിയ വേണാട് എക്സ്പ്രസ് അടക്കമുള്ള തീവണ്ടികൾ സമയക്രമം പാലിച്ചുതന്നെ യാത്ര തുടർന്നു.scribus_temp_BQCmKscribus_temp_BQCmK Read on deshabhimani.com

Related News