ബ്രില്ല്യന്റ് സ്റ്റഡി സെന്റർ ഡയമണ്ട് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്റർ പുതുതായി നിർമിച്ച ബ്രില്ല്യന്റ് ഡയമണ്ട് ബ്ലോക്ക് ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. പുതിയ കെട്ടിട സമുച്ചയത്തിന്റെ വെഞ്ചരിപ്പ് പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ നടത്തി. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷനായി. പാലാ രൂപതാ വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി മീനാഭവൻ, ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടക്കൽ, മുത്തോലി പഞ്ചായത്തംഗം രാജൻ മുണ്ടമറ്റം, ബ്രില്ല്യന്റ് ഡയറക്ടർ സെബാസ്റ്റ്യൻ ജി മാത്യു, സ്റ്റാഫ് സെക്രട്ടറി ജോസഫ് മാത്യു എന്നിവർ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ഫ്യൂഷൻ സംഗീത പരിപാടിയും ഉണ്ടായി. മുത്തോലിയിൽ ഒന്നരലക്ഷം ചതുരശ്രയടിയിൽ എല്ലാവിധ അത്യാധുനിക സൗകര്യങ്ങളോടും കൂടിയാണ് ഡയമണ്ട് ബ്ലോക്ക് നിർമിച്ചിരിക്കുന്നത്. വിശാലമായ പാർക്കിങ് സൗകര്യത്തോടെ പരിസ്ഥിതി സൗഹൃദ ക്യാമ്പസിൽ വിവിധ സ്റ്റുഡിയോകളും സജ്ജമാക്കി. ആയിരത്തിലധികം വിദ്യാർഥികൾക്ക് ഒരേസമയം ഓൺലൈൻ പരീക്ഷ എഴുതാൻ സൗകര്യമുള്ള കംപ്യൂട്ടർ ലാബ്, 50-ൽ അധികം ഡിജിറ്റൽ ക്ലാസ് റൂമുകൾ, 2000ൽപ്പരം പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും പുതിയ ബ്ലോക്കിലുണ്ട്. വിദ്യാർഥികൾക്ക് മെഡിക്കൽ സേവനം ലഭ്യമാക്കാനുള്ള ഹെൽത്ത് കെയർ സെന്റർ, അത്യാധുനിക സൗകര്യങ്ങളോടെയുള്ള കോൺഫ്രൻസ് ഹാൾ, ലൈബ്രറി, കഫറ്റീരിയ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. Read on deshabhimani.com