മഹിളാ അസോസിയേഷൻ 
ജില്ലാ സമ്മേളനത്തിന്‌ ഉജ്വല തുടക്കം

ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനം അഖിലേന്ത്യ അസിസ്റ്റന്റ് സെക്രട്ടറി എൻ സുകന്യ ഉദ്ഘാടനംചെയ്യുന്നു


സ. എം സി ജോസഫൈൻ നഗർ (കടുത്തുരുത്തി ഗൗരിശങ്കരം ഓഡിറ്റോറിയം)  അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജില്ലാ സമ്മേളനത്തിന് കടുത്തുരുത്തിയിൽ ഉജ്വല തുടക്കം. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ജ്വലിക്കുന്ന സ്മരണകൾക്കുമുമ്പിൽ ആദരാജ്ഞലികൾ അർപ്പിച്ച ശേഷമായിരുന്നു സമ്മേളന നടപടികൾ തുടങ്ങിയത്‌. സമ്മേളന നഗറിന്റെ കവാടത്തിൽ അദ്ദേഹത്തിന്റെ ചിത്രവും സ്ഥാപിച്ചിരുന്നു.    സമ്മേളനത്തിന്‌ തുടക്കംകുറിച്ച്‌ ജില്ലാ പ്രസിഡന്റ്‌ കെ വി ബിന്ദു പതാക ഉയർത്തി. പ്രതിനിധിസമ്മേളനം മഹിളാ അസോസിയേഷൻ അഖിലേന്ത്യ അസിസ്‌റ്റന്റ്‌  സെക്രട്ടറി എൻ സുകന്യ ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയർമാൻ സി ജെ ജോസഫ് സ്വാഗതംപറഞ്ഞു. ജില്ലാ ജോയിന്റ് സെക്രട്ടറി ധന്യാ സാബു രക്തസാക്ഷിപ്രമേയവും ജില്ലാകമ്മിറ്റിയംഗം ബിന്ദു അജി അനുശോചനപ്രമേയവും അവതരിപ്പിച്ചു. കെ വി ബിന്ദു അധ്യക്ഷയായി. 274 പ്രതിനിധികൾ പങ്കെടുക്കുന്നു.  വിശ്വദീപ്തി കലാഭവനിലെ ഗായകർ സ്വാഗതഗാനം ആലപിച്ചു. സ്വാഗതസംഘം ട്രഷറർ കെ ജയകൃഷ്‌ണൻ രചിച്ച്‌ ചിട്ടപ്പെടുത്തിയ ഗാനമാണ്‌ ആലപിച്ചത്‌. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത, സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ രമാ മോഹൻ, എക്സിക്യൂട്ടീവ് അംഗം കൃഷ്ണകുമാരി രാജശേഖരൻ, സംസ്ഥാനകമ്മിറ്റിയംഗങ്ങളായ ഉഷാ വേണുഗോ പാൽ, കവിതാ റെജി എന്നിവർ പങ്കെടുക്കുന്നു.വിവിധ സബ്‌ കമ്മിറ്റികളെയും തെരഞ്ഞെടുത്തു.    സംഘടനാറിപ്പോർട്ട് കേന്ദ്രക്കമ്മിറ്റിയംഗം എം ജി മീനാംബികയും പ്രവർത്തനറിപ്പോർട്ട് ജില്ലാ സെക്രട്ടറി തങ്കമ്മ ജോർജുകുട്ടിയും അവതരിപ്പിച്ചു. ഉച്ചയ്ക്കുശേഷം ചർച്ചയും നടന്നു. സംസ്ഥാന സെക്രട്ടറി സി എസ് സുജാത അഭിവാദ്യപ്രസംഗം നടത്തി. സബ്‌ കമ്മിറ്റികൾ പ്രസീഡിയം: കെ വി ബിന്ദു(കൺവീനർ), തങ്കമണി ശശി, രഞ്ജുഷ ഷൈബി, അഡ്വ. രാജി പി ജോയി.  പ്രമേയം: അഡ്വ. ഗിരിജാ ബിജു(കൺവീനർ), പി ആർ സുഷമ, മായ അനിൽ, ദീപാമോൾ, ജെസ്ന നജീബ്.  ക്രഡൻഷ്യൽ: അഡ്വ. ഷീജാ അനിൽ(കൺവീനർ), മാലിനി അരവിന്ദ്, അഡ്വ.  കെ എസ് അമ്പിളി, സിന്ധുരാജീവ്, അന്നമ്മ രാജു, പത്മാ ചന്ദ്രൻ.  മിനുട്സ്: അനിതാ സാബു(കൺവീനർ), റോസമ്മ മത്തായി, വിദ്യാ രാജേഷ്, വി ഷീജ, ആശാ റിജു. Read on deshabhimani.com

Related News