സിപിഐ എം ജനമുന്നേറ്റ യാത്ര നാളെ മുതൽ



കോട്ടയം  കേരളത്തിന്റെ  വികസനം തകർക്കാൻ  യുഡിഎഫ്‌, ബിജെപി, എസ്‌ഡിപിഐ   ശക്തികൾ സൃഷ്ടിക്കുന്ന വിവാദങ്ങൾക്കെതിരെയും വർഗീയ വൽക്കരിക്കാൻ നടത്തുന്ന കരുനീക്കങ്ങൾ ജനങ്ങൾക്കിടയിൽ തുറന്നു കാട്ടിയും നവകേരള സൃഷ്ടിക്കുള്ള  ഉറച്ച ചുവടുകളുമായി സിപിഐ എം നേതൃത്വത്തിൽ ജനമുന്നേറ്റ യാത്ര നടത്തുന്നു.     ജില്ലയിലെ 12 ഏരിയകമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഏഴുമുതൽ 16 വരെയാണ്‌ ജാഥകൾ. പര്യടന തീയതി, ഏരിയ, ക്യാപ്‌റ്റൻ എന്ന ക്രമത്തിൽ:  7, 8  –- കോട്ടയം: എം കെ പ്രഭാകരൻ. അയർക്കുന്നം: പി എൻ ബിനു, ചങ്ങനാശേരി: കെ സി ജോസഫ്‌, പുതുപ്പള്ളി: ജെയ്‌ക്‌ സി തോമസ്‌. 11, 12–-തലയോലപ്പറമ്പ്‌: കെ ശെൽവരാജ്‌, പൂഞ്ഞാർ: ജോയി ജോർജ്‌, പാലാ: സജേഷ്‌ ശശി. 13, 14 –-വൈക്കം: കെ അരുണൻ, കടുത്തുരുത്തി: പി വി സുനിൽ, വാഴൂർ: വി ജി ലാൽ. 15, 16 –-കാഞ്ഞിരപ്പള്ളി: കെ രാജേഷ്‌. ഏറ്റുമാനൂർ: കെ എൻ വേണുഗോപാൽ.      കോട്ടയം എരിയ ജാഥ ബുധൻ വൈകിട്ട്‌ അഞ്ചിന്‌ തിരുവാതുക്കലിൽ ജില്ലാ സെക്രട്ടറി എ  വി റസൽ ഉദ്‌ഘാടനം ചെയ്യും.     Read on deshabhimani.com

Related News