പാലാ–-തിരുവനന്തപുരം എസി വോൾവോ സർവീസ് തുടങ്ങി



പാലാ കെഎസ്ആർടിസി പാലാ ഡിപ്പോയിൽനിന്ന് തലസ്ഥാനത്തേക്ക്‌ അതിവേഗ സർവീസ് തുടങ്ങി. പാലായിൽനിന്ന്‌ നാലുമണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് എത്തുംവിധമാണ് സർവീസ്. ലോ ഫ്ലോർ വോൾവോ എസി ബസ്സാണ് സർവീസ്‌ നടത്തുന്നത്. പാലായിൽനിന്ന്‌ പുലർച്ചെ 5.30ന് ആരംഭിക്കുന്ന സർവീസ് കോട്ടയം, കൊട്ടാരക്കര വഴി 9.30ന് തിരുവനന്തപുരത്ത് എത്തും. തിരികെ പകൽ 10.30ന് പുറപ്പെട്ട് 1.45 ന് കോട്ടയത്തും തിരികെ 2.30 ന് പുറപ്പെട്ട് 5.45 ന് തിരുവനന്തപുരത്തും എത്തും. വൈകിട്ട് ഏഴിന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് 11ന് പാലായിൽ തിരികെയെത്തും വിധമാണ് സമയക്രമം. കോട്ടയത്തുനിന്ന് എസി ട്രെയിൻ യാത്രക്കായുള്ള നിരക്കിലും കുറഞ്ഞനിരക്ക് മാത്രമാണുള്ളത്. പാലാ -–- തിരുവനന്തപുരം യാത്രയ്ക്ക് 338 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ട്രെയിനിൽ കോട്ടയത്തുനിന്ന്‌ 500 രൂപയിലേറെ തുകയാകും. ദീർഘദൂര യാത്രക്കാരുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് വേനൽച്ചൂടിൽ ആശ്വാസം പകർന്ന് പുതിയ എസി സർവീസ്. പാലായിൽനിന്ന്‌ പുലർച്ചെ നാല് മുതൽ 9.30 വരെ തിരുവനന്തപുരം ഭാഗത്തേക്കും വൈകിട്ട് 5.30 മുതൽ 7.50 വരെ തിരുവനന്തപുരത്തുനിന്ന് പാലാ ഭാഗത്തേക്കും യാത്രാ സൗകര്യമായി. ഇതോടൊപ്പം പത്തനംതിട്ടയിൽനിന്ന് പരപ്പയിലേക്കുള്ള രാത്രി സർവീസും പാലാ വഴി ആരംഭിച്ചു. ഇതോടെ പാലായിൽനിന്ന് രാത്രി 7.45ന് മരങ്ങാട്ടുപിള്ളി, തലയോലപ്പറമ്പ്‌ വഴി എറണാകുളത്തേക്ക് കൂടി സർവീസ് ലഭ്യമായി. Read on deshabhimani.com

Related News