"ഗോളടിക്കൂ അക്കൗണ്ട് നേടൂ’ ക്യാമ്പയിനുമായി തോട്ടകം സർവീസ് സഹകരണ ബാങ്ക്



വൈക്കം ഫുട്ബോൾ ലോകകപ്പിന്റെ ആവേശത്തിൽ ‘ഗോളടിക്കൂ അക്കൗണ്ട് നേടൂ' പദ്ധതിയുമായി തോട്ടകം സർവീസ് സഹകരണ ബാങ്ക്. ബാങ്കിന്‌ മുൻവശം പ്രത്യേകം തയ്യാറാക്കിയ ഗോൾ പോസ്റ്റിലേക്ക് ഗോളടിക്കുന്നവർക്ക് സീറോ ബാലൻസ് അക്കൗണ്ട് നൽകും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ ഡോ. ബൈജു വർഗീസ് ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി അധ്യക്ഷയായി. ഡിസംബർ 17 വരെ ബാങ്ക് പ്രവർത്തന സമയത്ത് ആളുകൾക്ക് ഗോളടിക്കാം. ക്യാമ്പയിന്റെ  അവസാന ദിനം ഷൂട്ട് ഔട്ട് മത്സരവും സംഘടിപ്പിക്കും.   Read on deshabhimani.com

Related News