പാലാ സെന്റ് മേരീസ് 
എച്ച്‌എസ്‌എസിന്‌ കിരീടം



  കോട്ടയം സ്‌കൂൾ വിദ്യാർഥികളിൽ നിയമാവബോധം സൃഷ്ടിക്കാൻ ജില്ലാ നിയമസേവന അതോറിറ്റി സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരത്തിൽ പാലാ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം പാലാ ഹോളിക്രോസ് ഹയർസെക്കൻഡറി സ്‌കൂളിന് ലഭിച്ചു. ഒന്നാം സ്ഥാനം നേടിയ ടീമിന് 5,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 4,000 രൂപയും ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും ജില്ലാ ജഡ്ജി എൻ ഹരികുമാർ സമ്മാനിച്ചു. ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറിയായ സബ് ജഡ്ജി എസ് സുധീഷ്‌കുമാർ അധ്യക്ഷനായി. ദേശീയ നിയമസേവന അതോറിറ്റിയുടെ നിർദേശപ്രകാരം നടത്തിയ മത്സരത്തിൽ ജില്ലയിലെ അഞ്ചു താലൂക്കുകളിൽ നിന്ന്‌ ആറു ടീമുകൾ പങ്കെടുത്തു.സ്‌കൂൾ വിദ്യാർഥികളിൽ നിയമാവബോധം സൃഷ്ടിക്കാൻ  Read on deshabhimani.com

Related News