ഇനി ജിവിതം കളറാകും

ഷാജിയും ഭാര്യ ആലീസും


  കാഞ്ഞിരപ്പള്ളി  ‘സംസ്ഥാന സർക്കാരിന്റെ കെഫോൺ പദ്ധതി ഞങ്ങളെ പോലെയുള്ള സാധാരണക്കാർക്ക് ഏറെ പ്രയോജനം ചെയ്യും. ഡിജിറ്റൽ കാലത്ത്‌ വിദ്യാഭ്യാസം ഇന്റർനെറ്റിന്റെ ലഭ്യതയില്ലെങ്കിൽ ഏറെ പ്രയാസമാണ്‌. മക്കൾക്ക്‌ നല്ല വിദ്യാഭ്യാസം കൊടുക്കണമെന്ന്‌ ആഗ്രഹിക്കുന്ന ഒരാളുടെ വലിയ വെല്ലുവിളി ഇന്റർനെറ്റിന്റെ ലഭ്യത തന്നെയാണ്‌. അതിനായി സൗജന്യ സംവിധാനമൊരുക്കിയ പിണറായി സർക്കാരിനെ ഒരിക്കലും മറക്കാനാവില്ല'–- മുണ്ടക്കയം വണ്ടൻപതാൽ രാജേന്ദ്രപ്രസാദ്‌ കോളനിയിൽ താമസിക്കുന്ന വി സി ഷാജിയുടെ വാക്കുകളിങ്ങനെ.  കോട്ടയം–-  പറത്താനം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് ഷാജി. ഡിഗ്രിക്ക് പഠിക്കുന്ന മകൾ അലീനയ്‌ക്കും പ്ലസ്ടുവിന് പഠിക്കുന്ന അലീഷയ്‌ക്കും ജീവിത വിജയംനേടാൻ കെ ഫോണിന്റെ വരവോടെ ഏറെ സഹായകമാകും. പുതിയ പഠനരീതികൾ പരിചയപ്പെടാൻ സഹായകരമാകുന്ന പദ്ധതി യാഥാർഥ്യമായതിൽ ഏറെ സന്തോഷമുണ്ടെന്ന്‌ ഷാജിയുടെ ഭാര്യ ആലീസ് പറയുന്നു.   Read on deshabhimani.com

Related News