ഇത്രയും പെട്ടെന്ന്‌ കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല

കെ ഫോൺ കണക്ഷൻ ലഭിച്ച പെരുന്ന പെരുമ്പുഴക്കടവ് 
അമ്മിണി അമ്മയും കുടുംബവും മോഡവുമായി


  ചങ്ങനാശേരി ‘‘കെ ഫോൺ ഇത്രയുംവേഗം കുടുംബത്തിന് ലഭിക്കുമെന്ന് സ്വപ്നത്തിൽപോലും കരുതിയില്ല’’ –- പെരുന്ന പനച്ചിക്കാവ് പെരുമ്പുഴക്കടവ് കുര്യൻ താഴ്ചയിൽ അമ്മിണി അമ്മയും കുടുംബാംഗങ്ങളും ആവേശത്തിലാണ്‌. മക്കളൊക്കെ പറയുന്നു കെ റെയിലിനേക്കാൾ സ്പീഡിൽ നമുക്ക് കെ ഫോൺ കിട്ടിയെന്ന്. കെ ഫോൺ കണക്ഷൻ ലഭിക്കുമെന്നത്‌ വാഗ്‌ദാനം മാത്രമാണെന്ന്‌ എല്ലാരും പറഞ്ഞെങ്കിലും അനുഭവംകൊണ്ട്‌ ബോധ്യമായി.     സർക്കാരിൽനിന്ന് ലഭിച്ചതെല്ലാം ജീവിതത്തിലെ ഓരോ അനുഭവമായിരുന്നു. പെൻഷൻമുതൽ സൗജന്യ റേഷൻവരെ ജീവിതാനുഭവമാണ്. എന്റെ തലമുറയ്ക്ക് ഇങ്ങനെ ഒരു അനുഭവം ആദ്യമാണ്‌. അഭിമാനം തോന്നുന്നു ഈ സർക്കാരിൽ. എന്റെ കുഞ്ഞുങ്ങൾ കൂലിപ്പണിക്ക് പോയി കിട്ടുന്ന പൈസ കൊണ്ട് കുട്ടികൾക്ക് ഫോണും അവർക്ക് പഠിക്കാൻ നെറ്റ് സൗകര്യവും ഏർപ്പെടുത്താൻ പാടുപെടുകയായിരുന്നു. ഇപ്പോൾ സർക്കാർ ഞങ്ങൾക്ക് ഇന്റർനെറ്റ് കണക്ഷനും സൗജന്യമായി നൽകി. സന്തോഷമായി. മൂത്തമകൾ ജയന്തിയാണ് കെ ഫോണിന് അപേക്ഷ നൽകിയത്‌. ഒരുപാട് നന്ദിയുണ്ട് മുഖ്യമന്ത്രിയോട്’ –- അമ്മിണി അമ്മ പറഞ്ഞുനിർത്തി.     Read on deshabhimani.com

Related News