കെ ഫോൺ ചിറകിലേറി



  കോട്ടയം നാടിന്റെ ഭാവിമുന്നേറ്റത്തിന്‌ കരുത്താകുന്ന കെ ഫോൺ ജില്ലയിലും യാഥാർഥ്യമാകുന്നു. ഡിജിറ്റൽ ലോകത്തെ ശാക്തീകരിച്ച്‌ വിവര സാങ്കേതികവിദ്യയുടെ പുതുലോകം സൃഷ്‌ടിക്കുകയാണ്‌ കെ ഫോണിലൂടെ കേരളം. പുതിയ കാലത്തിന്റെ കുതിപ്പിന്‌ നട്ടെല്ലാകുന്ന പദ്ധതി അതിവേഗമാണ്‌ ജില്ലയിലും പൂർത്തിയാകുന്നത്‌. ഇന്റർനെറ്റ്‌ കണക്‌ഷൻ ലഭിക്കാനായി 1900 സർക്കാർ സ്ഥാപനങ്ങളുടെയും 943 വീടുകളുടെയും പട്ടികയാണ്‌ ആദ്യഘട്ടത്തിൽ ലഭിച്ചത്‌. സ്‌കൂളുകൾ, വില്ലേജ്‌ ഓഫീസുകൾ, മുനിസിപ്പാലിറ്റി, പഞ്ചായത്ത്‌ ഓഫീസുകൾ, പൊലീസ്‌ സ്‌റ്റേഷൻ തുടങ്ങി 1176 സ്ഥാപനങ്ങളിൽ ആദ്യഘട്ടത്തിൽ കണക്‌ഷൻനൽകി. ബിപിഎൽ കുടുംബങ്ങളിൽ 183 വീടുകളിൽ കണക്‌ഷൻ ലഭിച്ചു. ബാക്കിയുള്ളവയുടെ പ്രവർത്തനം അന്തിമഘട്ടത്തിലാണ്‌. 30ന്‌ മുമ്പ് സ്ഥാപനങ്ങളിലും വീടുകളിലും ഇന്റർനെറ്റ്‌ കണക്‌ഷൻ എത്തിക്കുമെന്ന്‌ കെ ഫോൺ അധികൃതർ പറഞ്ഞു.     Read on deshabhimani.com

Related News