കെഎസ്‌കെടിയു സംസ്ഥാന ജാഥയെ 
വരവേറ്റ് മലയോരം

കെഎസ് കെടിയു സംസ്ഥാന ജാഥ പാലായിൽ എത്തിയപ്പോൾ ജാഥാ ക്യാപ്റ്റൻ എൻ ചന്ദ്രനെയും മറ്റു ജാഥ അംഗങ്ങളെയും വേദിയിലേക്ക് സ്വീകരിക്കുന്നു


പാലാ  സംസ്ഥാനത്ത് പുത്തൻ കാർഷികമുന്നേറ്റം കുറിക്കാനുള്ള സന്ദേശവുമായെത്തിയ കെഎസ്‌കെടിയു സംസ്ഥാന പ്രക്ഷോഭ പ്രചാരണ ജാഥയെ വരവേറ്റ് മലയോരജനത. "കൃഷി, ഭൂമി, പുതുകേരളം' എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ നയിക്കുന്ന  ജാഥയ്‌ക്ക്‌ പാലായിൽ ഊഷ്മള വരവേൽപ്പ്‌ നൽകി.  അതിർത്തിയായ നെല്ലാപ്പാറയിൽനിന്ന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയിൽ നഗരത്തിലെത്തിയ ജാഥയെ ചെണ്ടമേളവും പുഷ്പവൃഷ്ടിയുമായി വരവേറ്റു. കൊടികളേന്തിയ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന സ്വീകരണ ഘോഷയാത്രയ്ക്ക് മുത്തുക്കുടകളും കോട്ടക്കാവടിയും വർണഭംഗി പകർന്നു. പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി ഏരിയകളിൽനിന്നുള്ള പ്രവർത്തകർ അണിനിരന്ന സ്വീകരണ പരിപാടിക്ക് അഭിവാദ്യമർപ്പിച്ച് കർഷകസംഘം, സിഐടിയു, ഡിവൈഎഫ്ഐ പ്രവർത്തകരും അണിചേർന്നു. ളാലം പാലം ജങ്ഷനിൽ ചേർന്ന സമ്മേളനത്തിൽ ജാഥാ ക്യാപ്‌ടൻ എൻ ചന്ദ്രൻ നന്ദി പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ പി എം ജോസഫ് അധ്യക്ഷനായി. ജാഥാംഗങ്ങളായ എൻ രവീന്ദ്രൻ, കോമളം ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി വിജി സലി സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചൻ ജോർജ്, ഭാരവാഹികളായ സജേഷ് ശശി, എം കെ പ്രഭാകരൻ, കെ എസ് രാജു, എം പി ജയപ്രകാശ്, ഓമന ബാബു, അജി സെബാസ്റ്റ്യൻ, ബിനോയി, പീതാംബരൻ എന്നിവരും പങ്കെടുത്തു. Read on deshabhimani.com

Related News