സഹകരണ നിക്ഷേപങ്ങൾക്ക് സർക്കാർ 
ഗ്യാരന്റി ഉറപ്പാക്കും: മന്ത്രി വി എൻ

സഹകരണ സംഘാംഗങ്ങൾക്കുള്ള സമാശ്വാസ നിധി മൂന്നാംഘട്ട വിതരണം സഹകരണ- മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യുന്നു


വാസവൻ കോട്ടയം സഹകരണ മേഖലയിലെ ജനങ്ങളുടെ നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരന്റി ഉറപ്പാക്കുന്ന നിയമം പാസാക്കുമെന്ന് സഹകരണ- മന്ത്രി വി എൻ വാസവൻ പറഞ്ഞു. സഹകരണ സംഘാംഗങ്ങളിൽ മാരകരോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് സർക്കാർ നൽകുന്ന അംഗ സമാശ്വാസ നിധിയുടെ മൂന്നാംഘട്ട വിതരണം കോട്ടയം എസ്‌പിസിഎസ് ഹാളിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബാങ്കുകളിലെ ക്രമക്കേടുകൾ ഒഴിവാക്കി സഹകരണ മേഖലയുടെ പ്രവർത്തനങ്ങൾ സുതാര്യമാക്കാൻ നിയമം ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.    സഹകരണ സംഘങ്ങളിലെ അംഗങ്ങളിൽ മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് ആശ്വാസമാണ് സർക്കാരിന്റെ സമാശ്വാസ നിധി പദ്ധതി. സംസ്ഥാനത്താകമാനം 68.24 കോടി രൂപ  സർക്കാർ കൈമാറി . ജില്ലയിൽ 6.51 കോടി രൂപയാണ് മൂന്ന് ഘട്ടങ്ങളായി സമാശ്വാസ നിധിയിൽ വിതരണം ചെയ്യുന്നത്.  വിവിധ സഹകരണ സംഘങ്ങളിൽ നിന്നായി 3,150 ഗുണഭോക്താക്കൾ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ 996 പേരാണ് മൂന്നാം ഘട്ട ഗഡുവിന്റെ ഗുണഭോക്താക്കളായി ഉള്ളത്.  മൂന്നാം ഘട്ട ഗഡുവിലേക്കായി 2.03 കോടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.  തിരുവഞ്ചൂർ രാധാകൃഷണൻ എംഎൽഎ അധ്യക്ഷനായി. തോമസ് ചാഴികാടൻ എംപി മുഖ്യാതിഥിയായി. കേരള ബാങ്ക് ഡയറക്ടർ ഫിലിപ്പ് കുഴിക്കുളം മുഖ്യപ്രഭാഷണം നടത്തി. വിവിധ സർക്കിൾ സഹകരണ യൂണിയൻ ചെയർമാന്മാരായ അഡ്വ. ജോസഫ് ഫിലിപ്പ്, കെ എം ഹരിദാസ്, ജോൺസൺ പുളിക്കിൽ, കെസിഎഫ്സി ജില്ലാ പ്രസിഡന്റ് കെ കെ സന്തോഷ്, സെക്രട്ടറി ആർ ബിജു, ട്രഷറർ കെ പ്രശാന്ത്, കോട്ടയം ജോയിന്റ് രജിസ്ട്രാർ എൻ വിജയകുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News