എരുത്വാപ്പുഴ മലവേടർ കോളനിയിൽ
ഒരു കോടിയുടെ വികസന പദ്ധതി



കാഞ്ഞിരപ്പള്ളി എരുമേലി പഞ്ചായത്തിന്റെ 14–--ാം വാർഡിൽപ്പെട്ട എരുത്വാപ്പുഴ മലവേടർ കോളനിയിൽ ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് ഭരണാനുമതി ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഏറ്റവും കൂടുതൽ പട്ടികവർഗക്കാർ താമസിക്കുന്ന കോളനിയാണിത്. റോഡ് നിർമാണം, വീടുകളുടെ അറ്റകുറ്റപ്പണികൾ, സംരക്ഷണഭിത്തി നിർമാണം, കുടിവെള്ള കിണറുകൾക്ക് ചുറ്റുമതിൽ, മറ്റ് സൗകര്യങ്ങൾ തുടങ്ങിയവ നടപ്പാക്കും. സംസ്ഥാന നിർമിതികേന്ദ്രത്തിനാണ് നിർമാണ ചുമതല. വികസന പദ്ധതികൾക്ക് ഊരുകൂട്ട യോഗം അംഗീകാരം നൽകി. യോഗം എംഎൽഎ ഉദ്‌ഘാടനം ചെയ്തു. എരുമേലി പഞ്ചായത്ത് പ്രസിഡന്റ്‌ തങ്കമ്മ ജോർജുകുട്ടി അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ എം എസ് സതീഷ്, മറിയാമ്മ ജോസഫ്, പട്ടികവർഗ വികസന വകുപ്പ് ജില്ലാ പ്രോജക്ട് ഓഫീസർ കെ ജി ജോളികുട്ടി, ട്രൈബൽ എക്‌സറ്റൻഷൻ ഓഫീസർമാരായ കെ വി  ജയേഷ്, പി അജീഷ്, ഊരുകൂട്ട മൂപ്പൻ കേളൻ ഗോപി എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News