നാടെങ്ങും അനുശോചനം



കോട്ടയം  സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന  കോടിയേരി ബാലകൃഷ്ണന്റെ വേർപാടിൽ ജില്ലയിൽ വിവിധയിടങ്ങളിൽ മൗനജാഥകളും  അനുശോചനയോഗങ്ങളും നടത്തി.  പാലാ, വൈക്കം , ഏറ്റുമാനൂർ, നീണ്ടൂർ, തലയാഴം , ഉദയനാപുരംഈസ്‌റ്റ്‌, വെസ്‌റ്റ്‌, ടിവി പുരം സൗത്ത്‌ നോർത്ത്‌, വെച്ചൂർഈസ്‌റ്റ്‌ , വെസ്‌റ്റ്‌, കുറവിലങ്ങാട്‌, കാണക്കാരി, കടപ്പൂര്‌, കടുത്തുരുത്തി ,  കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കോരുത്തോട്‌, മണിമല, കൂട്ടിക്കൽ, എരുമേലി, മുക്കൂട്ടതറ, എലിക്കുളം, പാറഗത്താട്‌, ആനക്കല്ല്‌, പട്ടിമറ്റം, പുത്തൻ ചന്ത, അയർക്കുന്നം,  തലയോലപ്പറമ്പ്‌, പൊൻകുന്നം തുടങ്ങി ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ സിപിഐ എം, എൽഡിഎഫ്‌ നേതൃത്വത്തിൽ മൗനജാഥകളും അനുശോചന യോഗങ്ങളും നടത്തി. പാലായിൽ ആശുപത്രി ജങ്ഷനിൽനിന്ന് ജാഥ തുടങ്ങി.  അനുശോചനയോഗം ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തിയിൽ ജില്ലാ സെക്രട്ടറിയറ്റംഗം സി ജെ ജോസഫ്‌ സംസാരിച്ചു. തലയോലപ്പറനപിൽ ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. പി കെ ഹരികുമാർ അനുസ്‌മരണ പ്രഭാഷണം നടത്തി. Read on deshabhimani.com

Related News