കലക്ടറേറ്റ് പടിക്കൽ വ്യാപാരികളുടെ ‘ജീവിതസമരം’

കേരള വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് പടിക്കൽ നടത്തിയ ‘ജീവിതസമരം’ ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകിടിയേൽ ഉദ്‌ഘാടനംചെയ്യുന്നു


കോട്ടയം കോവിഡ്‌ പ്രോട്ടോകോളിന്‌ വിധേയമായി സംസ്ഥാനത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്ന്‌ പ്രവർത്തിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട്‌ കേരള വ്യാപാരി വ്യവസായി സമിതി നേതൃത്വത്തിൽ സംസ്ഥാനത്താകെ വ്യാപാരികൾ ‘ജീവിതസമരം’ നടത്തി. ജില്ലയിലെ വിവിധ എരിയാ –- യൂണിറ്റ്‌ കേന്ദ്രങ്ങളിലും സമരം നടന്നു.    കോട്ടയത്ത്‌ കലക്‌ടറേറ്റ് പടിക്കൽ നടത്തിയ സമരം സമിതി ജില്ല പ്രസിഡന്റ് ഔസേപ്പച്ചൻ തകിടിയേൽ ഉദ്‌ഘാടനംചെയ്തു. സെക്രട്ടറി കെ എസ് മണി അധ്യക്ഷനായി. സമിതിയുടെയും അഫിലിയേറ്റഡ്‌ സംഘടനകളുടെയും ഭാരവാഹികളായ പത്മ സദാശിവൻ, കെ വി സെബാസ്റ്റ്യൻ, രാജേഷ് കെ മേനോൻ, സുമേഷ് കടുക്കര, നാസർ ചാത്തൻകോട്ടുമാലി, ബാബു അയോദ്ധ്യ, ഷേർലി ആന്റണി, അനിൽ മുണ്ടക്കയം, ബിനോ ജോൺ എന്നിവർ സംസാരിച്ചു. വ്യാപാരികൾക്ക്‌ സാമ്പത്തികസഹായം ലഭ്യമാക്കാൻ കേന്ദ്രഫണ്ട്‌ അനുവദിക്കുക, വായ്‌പകൾക്ക്‌ മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കുക, സ്വകാര്യ കെട്ടിടവാടകയും ആറ്‌ മാസത്തേക്ക്‌ ഒഴിവാക്കുക, എല്ലാ വ്യാപാരികൾക്കും വാക്‌സിൻ ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സമരം വിജയിപ്പിച്ച സമിതിയംഗങ്ങളായ എല്ലാ വ്യാപാരികൾക്കും സംഘടന നന്ദി പറഞ്ഞു. Read on deshabhimani.com

Related News