1241 പേര്‍ക്ക് കോവിഡ്



 കോട്ടയം  ജില്ലയിൽ  1241 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.  1014 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 27  പേർ രോഗബാധിതരായി. പുതുതായി 10327 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 12.01 ശതമാനമാണ്.  രോഗം ബാധിച്ചവരിൽ 554 പുരുഷൻമാരും 535 സ്ത്രീകളും  152 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 194 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 877 പേർ രോഗമുക്തരായി. 7395 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 223934 പേർ കോവിഡ് ബാധിതരായി.  213998 പേർ രോഗമുക്തി നേടി. ആകെ 37655  പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.   Read on deshabhimani.com

Related News