കോവിഡ്‌ മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടംകൂടി തിരുവഞ്ചൂരിന്റെ ധർണ



  കോട്ടയം തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎയുടെ നേതൃത്വത്തിൽ യുഡിഎഫ്‌ ജില്ലാകമ്മിറ്റി നടത്തിയ ധർണ കോവിഡ്‌ മാനദണ്ഡങ്ങൾ പാലിക്കാതെ.  ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി‌ ഓഫീസിന്‌‌ സമീപമാണ്‌  കോവിഡ്‌ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ആൾകൂട്ട പരിപാടിയാക്കി മാറ്റിയത്‌. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ നടത്തിയ ധർണ ഉമ്മൻ ചാണ്ടി എംഎൽഎയാണ്‌ ഉദ്‌ഘാടനം ചെയ്‌തത്. കോട്ടയം ജില്ലയിലും നഗരത്തിലും കോവിഡ്‌ ബാധിതരുടെ എണ്ണം ഒരോ ദിവസം കൂടുമ്പോഴാണ്‌ നിയമങ്ങൾ കാറ്റിൽ പറത്തിയുള്ള ആൾക്കൂട്ടം‌. മൂലേടം, പനച്ചിക്കാട്‌, ചിങ്ങവനം, തിരുവാതുക്കൽ തുടങ്ങി കോവിഡ്‌ സ്ഥീരികരിച്ച പ്രദേശങ്ങളിൽ നിന്നുള്ളവരടക്കം പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്‌.  ഇവിടങ്ങളിൽ പല പ്രദേശവും കണ്ടെയിൻമെന്റ്‌‌ സോണാണ്‌. വേദിയിൽ ഇരിക്കാനും നേതാക്കളുടെ കൂട്ട ഇടിയായിരുന്നു. വേദിക്ക്‌ പുറത്ത്‌ കൃത്യമായ രീതിയിൽ മാസ്‌ക്‌ ധരിക്കാതെ പ്രവർത്തകർ കൂട്ടമായി നിലയുറപ്പിച്ചു.  ‌    കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പാമ്പാടിയിലും സമരം നടത്തി. ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കൾ  പങ്കെടുത്തു.  നൂറു കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് പാമ്പാടി റെഡ് ക്രോസ് കെട്ടിടത്തിന് ചേർന്നുള്ള ഇടത്ത് വലിയ പന്തലിട്ട് പ്രതിഷേധയോഗം സംഘടിപ്പിച്ചത്.  സമരം സംഘടിപ്പച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന്‌  സിപിഐ എം പുതുപ്പള്ളി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. Read on deshabhimani.com

Related News