ജില്ലയില്‍ 11 സിഎഫ്എല്‍ടിസികളിലായി 496 രോഗികള്‍



  കോട്ടയം ജില്ലയിലെ 571 കോവിഡ് രോഗികളിൽ 491 പേരും കഴിയുന്നത് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ(സിഎഫ്എൽടിസി). നിലവിൽ 11 സിഎഫ്എൽടിസികളിലാണ് രോഗികളുള്ളത്.  ശേഷിക്കുന്ന 80പേർ മാത്രമാണ് കോട്ടയത്തെയും മറ്റു ജില്ലകളിലെയും ആശുപത്രികളിൽ കഴിയുന്നത്. കോട്ടയം മുട്ടമ്പലം സർക്കാർ വർക്കിങ്‌ വിമെൻസ് ഹോസ്റ്റൽ- 57, പാലാ ജനറൽ ആശുപത്രിയിലെ പുതിയ ബ്ലോക്ക്- 52, ഏറ്റുമാനൂർ മംഗളം എൻജിനിയറിങ്‌ കോളേജ് മെൻസ് ഹോസ്റ്റൽ- 60, ഏറ്റുമാനൂർ മംഗളം എൻജിനിയറിങ്‌ കോളേജ് വിമെൻസ് ഹോസ്റ്റൽ -71,  അകലക്കുന്നം കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് -48, നാട്ടകം ഗവ. പോളി ടെക്നിക്ക് ഹോസ്റ്റൽ -52, കുറിച്ചി നാഷണൽ ഹോമിയോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് -40, ചങ്ങനാശേരി കുരിശുംമൂട് മീഡിയ വില്ലേജ് ഹോസ്റ്റൽ -70, ഉഴവൂർ കെ ആർ നാരായണൻ മെമ്മോറിയൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ പുതിയ ബ്ലോക്ക്- 20, ഗുഡ് ഷെപ്പേഡ് പബ്ലിക് സ്കൂൾ തെങ്ങണ -5, ഗവ.‌ ഐടിഐ പെരുവ-16 എന്നിങ്ങനെയാണ്  രോഗികളുടെ എണ്ണം.  നിലവിൽ ആകെ 998 പേരെ താമസിപ്പിക്കാനുള്ള സൗകര്യമുള്ള ഈ കേന്ദ്രങ്ങളുടെ പരമാവധി ശേഷി 1161 ആണ്. കാഞ്ഞിരപ്പള്ളി കപ്പാട് ബെനഡിക്ടൻ ആശ്രമം, കടനാട് താബോർ ധ്യാനകേന്ദ്രം എന്നിവിടങ്ങളിലെ സിഎഫ്എൽടിസികളും സജ്ജമാണ്. രണ്ടിടത്തുമായി 200 പേരെ പ്രവേശിപ്പിക്കാനാകും. ചൂണ്ടിച്ചേരി സെന്റ്‌ ജോസഫ്സ് എൻജിനിയറിങ്‌ കോളേജിലെ സെന്റ്‌ മേരീസ് ഹോസ്റ്റൽ, കുടവെച്ചൂർ സെന്റ്‌ അൽഫോൻസാ പാരിഷ് ഹാൾ, മണർകാട് സെന്റ്‌ മേരീസ് പള്ളി ഓഡിറ്റോറിയം, കടുത്തുരുത്തി ഗവ.‌ പോളി ടെക്നിക്ക്,  കൈപ്പുഴ സെന്റ്‌ ജോർജ് വിഎച്ച്എസ്എസ് എന്നീ കേന്ദ്രങ്ങളും ഉടൻ പ്രവർത്തനമാരംഭിക്കും. ഈ അഞ്ച്‌ കേന്ദ്രങ്ങളിൽ മാത്രം 590 പേരെ താമസിപ്പിക്കാനാകും. സജ്ജമായ 18 കേന്ദ്രങ്ങളിൽ ആകെ 1591 രോഗികൾക്കുവേണ്ട സൗകര്യങ്ങളുണ്ട്. ഇതിന്റെ മൂന്നിലൊന്ന് കിടക്കകളിൽ മാത്രമാണ് ഇപ്പോൾ രോഗികളുള്ളത്. ആദ്യഘട്ടത്തിൽ 55 സ്ഥാപനങ്ങളും രണ്ടാംഘട്ടത്തിൽ 34 സ്ഥാപനങ്ങളുമാണ് സിഎഫ്എൽടിസികളാക്കുന്നതിനായി ഏറ്റെടുത്തത്. എല്ലാ കേന്ദ്രങ്ങളിലും രോഗികൾക്കുള്ള സൗകര്യങ്ങൾ സമയബന്ധിതമായി സജ്ജീകരിക്കുമെന്ന് കലക്ടർ എം അഞ്ജന പറഞ്ഞു. Read on deshabhimani.com

Related News