എൽഐസി ഏജന്റ്‌സ്‌ ഓർഗനൈസേഷൻ ഡിവിഷൻ സമ്മേളനം ഇന്നുമുതൽ



കോട്ടയം എൽഐസി ഏജന്റ്‌സ്‌ ഓർഗനൈസേഷൻ ഓഫ്‌ ഇന്ത്യ കോട്ടയം ഡിവിഷൻ സമ്മേളനം തിങ്കളാഴ്‌ച കോട്ടയം സിഎസ്‌ഐ റിട്രീറ്റ്‌  സെന്ററിൽ ആരംഭിക്കും. ആറ്‌ വരെയാണ്‌ സമ്മേളനം. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 18 ബ്രാഞ്ചുകളിൽനിന്ന്‌ തെരഞ്ഞെടുത്ത പ്രതിനിധികൾ പങ്കെടുക്കും.   തിങ്കൾ വൈകിട്ട്‌ 6.30ന്‌ ഏജന്റുമാരും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന വെർച്വൽ പൊതുസമ്മേളനത്തോടെയാണ്‌ സമ്മേളനം ആരംഭിക്കുന്നത്‌. സിഐടിയു സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ കെ ജെ തോമസ്‌ ഉദ്‌ഘാടനംചെയ്യും. ഏജന്റുമാരുടെ കലാപരിപാടികളും അരങ്ങേറും. അഞ്ചിന്‌ പകൽ മൂന്നിന്‌ ഏജന്റുമാരുടെ ആവശ്യങ്ങളടങ്ങിയ അവകാശ പത്രിക എൽഐസി സീനിയർ ഡിവിഷൻ മാനേജർക്ക്‌ കൈമാറും. ആറിന്‌ രാവിലെ ഒമ്പതിന്‌  എൽഐസിഎഒഐ സംസ്ഥാന സെക്രട്ടറി എം കെ മോഹനൻ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യും. Read on deshabhimani.com

Related News