ഖത്തർ ആവേശം വൈക്കത്ത്‌ വരയാക്കി രാഹുൽ

രാഹുൽ വരച്ച റൊണാൾഡോയുടെ 
ചിത്രം


    വൈക്കം ഫുട്ബോൾ ആരാധകർക്കായി വർണങ്ങൾ ചാലിച്ച്‌ ചിത്രങ്ങൾ ഒരുക്കി രാഹുൽ. ഉദയനാപുരം ഇരുമ്പൂഴിക്കരയിലെ രാഹുൽ രാജ് (20) ആണ്‌ ഫുട്ബോൾ ആരാധകർക്കായി ഫാബ്രിക് പെയിന്റിൽ ചിത്രങ്ങൾ ഒരുക്കുന്നത്‌.      അർജന്റീന ആരാധകനായ യുവാവ്‌ സുഹൃത്തുക്കളുടെ നിർബന്ധപ്രകാരം റൊണാൾഡോയുടെ ചിത്രമാണ് ആദ്യമൊരുക്കിയത്. ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞതോടെ ആരാധകർ കൂടി. റൊണാൾഡോ, മെസി, നെയ്മർ തുടങ്ങി നിരവധിതാരങ്ങളെ ഇതിനോടകം സമ്മാനിച്ചു. മണിക്കൂറുകളുടെ പ്രയത്നംകൊണ്ടാണ്‌ ചിത്രങ്ങൾ പൂർത്തിയാക്കുന്നത്‌. ചില ചിത്രങ്ങൾക്ക് രണ്ട് ദിവസം വേണം. എസ്എഫ്ഐ പ്രവർത്തകനായ രാഹുൽ ഇതിനുമുമ്പും ക്യാമ്പയിനുകൾക്കായി വരച്ചിട്ടുണ്ട്. സ്കൂൾ കലോത്സവങ്ങളിലും സമ്മാനങ്ങൾ നേടി. ഐടിഐ പൂർത്തിയാക്കി കംപ്യൂട്ടർ ഡിപ്ലോമ കോഴ്സ് വിദ്യാർഥിയാണ്. ചിത്രരചന അഭ്യസിക്കാത്ത യുവാവ്‌ കൗതുകത്തിലാണ്‌ വരയിലേക്ക്‌ തിരിഞ്ഞത്‌. ചിത്രരചനയിൽ ടീമുകളോട്‌ സമരസപ്പെടുമ്പോഴും ലോകകപ്പ് മെസിക്കുള്ളതാണെന്നാണ് രാഹുലിന്റെ വാദം.      Read on deshabhimani.com

Related News