ക്രിസ്മസ് സ്പെഷ്യൽ കേക്കുകൾ ഒരുക്കി 
‘കെ ത്രീ എ എക്സ്പോ’



  കോട്ടയം കേരള അഡ്വർടൈസിങ് ഏജൻസീസ് അസോസിയേഷ​ന്റെ(കെത്രീഎ) നേതൃത്വത്തിൽ നാ​ഗമ്പടം ഇൻഡോർ ​സ്റ്റേഡിയത്തിൽ നടക്കുന്ന ക്രിസ്‌മസ്‌ ന്യൂഇയർ കെത്രീഎ എക്സ്പോയിൽ തിരക്കേറുന്നു. നിരവധി പേരാണ് എക്സ്പോ ആസ്വദിക്കാനും ഇഷ്ടസാധനങ്ങൾ സ്വന്തമാക്കാനും എത്തിയത്. അവധി ദിനങ്ങളായ ശനിയും, ഞായറും എക്സ്പോയിൽ തിരക്കേറും. കേരളത്തിലെ പ്രശസ്തരായ പതിനാലോളം ബേക്കറികളിലെ നൂറിലധികം കേക്കുകൾ സൗജന്യമായി രുചിച്ചുനോക്കാനും ക്രിസ്മസ് ന്യൂഇയർ സമ്മാനമായി നൽകുന്ന കേക്കുകൾ കുറഞ്ഞ നിരക്കിൽ ബുക്ക് ചെയ്യാനും എക്‌സ്‌പോയിൽ അവസരമുണ്ട്. കേക്ക്, വൈൻ, ഹോംമേയ്ഡ് ചോക്ലേറ്റ്, ജാം, നട്ട്സ് തുടങ്ങിയവ ഉൾക്കൊള്ളുന്ന ഹാംപറാണ് പ്രധാന ആകർഷണം. ആളുകളുടെ ഇഷ്ടാനുസരണം പല നിരക്കിൽ ഇവ ലഭിക്കും. ക്രിസ്മസ് സ്പെഷ്യൽ കേക്കുകളായ ജിഞ്ചർ ബ്രഡ് ഹൗസ്, റിച്ച് പ്ലം, റെയ്സിൻ ഫ്ലോറിഡ, റം ആൻഡ് റെയ്സിൻ തുടങ്ങിയവയും സന്ദർശകരെ ആകർഷിക്കുന്നു. കേറ്ററിങ്‌ അസോസിയേഷ​ന്റെ പത്തിലധികം പ്രശസ്തരായ കേറ്ററേഴ്സി​ന്റെ വിവിധ ഭക്ഷണശാലകൾ രുചി പകരുന്നു. മെഴ്സിലിസ് ഐസ്ക്രീം മേള, ക്രിസ്മസ് അലങ്കാരങ്ങൾ, നക്ഷത്രങ്ങൾ, പ്രമുഖ ബൊട്ടിക്കുകൾ, ഇൻഡോർ പ്ലാ​ന്റ്, ​ഗൃഹോപകരണങ്ങൾ, ഫുഡ് കോർട്ടുകൾ ഉൾപ്പെടെ നൂറോളം ​സ്റ്റാളുകൾ എക്സ്പോയിൽ ഒരുക്കിയിട്ടുണ്ട്. പ്രവേശനസമയം പകൽ 11 മുതൽ രാത്രി എട്ട്‌ വരെ. പ്രവേശനം പാസ് മൂലം. മേള നാളെ സമാപിക്കും. ഗൃഹോപകരണങ്ങൾ ഡിസ്‌കൗണ്ട്‌ നിരക്കിലും ലഭ്യമാക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്‌. വാഹനങ്ങളുടെ പ്രദർശനം മേളയുടെ മറ്റൊരു ആകർഷണമാണ്‌. കാറിന്റെയും ഇരുചക്രവാഹനങ്ങളുമാണ്‌ എക്‌സ്‌പോയിൽ ഉള്ളത്‌.     Read on deshabhimani.com

Related News