പോളി ടെക്‌നിക്കുകളിൽ 
മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ

പൊളി ടെക്‌നിക് യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച എസ്എഫ്ഐ പ്രവർത്തകർ നാട്ടകത്തു നടത്തിയ ആഹ്ലാദ പ്രകടനം


  കോട്ടയം ജില്ലയിലെ മൂന്ന്‌ ഗവ. പോളിടെക്‌നിക്കുകളിലും നടന്ന വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക്‌ വൻവിജയം. മൂന്നിടത്തും മുഴുവൻ സീറ്റുകളിലും എസ്‌എഫ്‌ഐ വിജയിച്ചു. നാട്ടകം, പാലാ, കടുത്തുരുത്തി പോളിടെക്‌നിക്കുകളിലാണ്‌ മത്സരം നടന്നത്‌. എതിരാളികളുടെ പലവിധത്തിലുള്ള കുപ്രചാരണങ്ങളെ അതിജീവിച്ചായിരുന്നു എസ്‌എഫ്‌ഐയുടെ മിന്നും ജയം. എംജി സർവകലാശാല കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിലും ജില്ലയിൽ എസ്‌എഫ്‌ഐ വൻവിജയം നേടിയിരുന്നു.  പോളിടെക്‌നിക്കുകൾക്ക്‌ മുന്നിൽ എസ്‌എഫ്‌ഐ പ്രവർത്തകർ വിജയാഹ്ലാദ പ്രകടനം നടത്തി. വിജയം സമ്മാനിച്ച വിദ്യാർഥികളെയും വിജയത്തിനു പിന്നിൽ പ്രവർത്തിച്ച എസ്‌എഫ്‌ഐ പ്രവർത്തകരെയും ജില്ലാ കമ്മിറ്റി അഭിവാദ്യംചെയ്‌തു.       Read on deshabhimani.com

Related News