ബിജു ചോദിക്കുന്നു; 
നാടിനെ സഹായിക്കാൻ മനസ്‌ പോരേ ?

എം ആർ ബിജു


തലയോലപ്പറമ്പ് ഗാംഭീര്യ ശബ്ദത്തിലുള്ള മനോഹരമായ മൈക്ക്‌ അനൗൺസ്‌മെന്റുകൾ കേട്ടാൽ പാലാംകടവുകാർക്ക് ആളെ കാണേണ്ട കാര്യമില്ല. അത്‌ ബിജുവാണെന്ന്‌ അവർക്കറിയാം. പ്രദേശത്തെ മെെക്ക് അനൗൺസ്‌മെന്റുകൾ എല്ലാം ബിജുവിലേക്കാണെത്തുക. ശാരീരിക പരിമിതികൾ ആത്മവിശ്വാസത്താൽ മറികടക്കുന്ന പാലാംകടവ്‌ മുണ്ടമറ്റത്തിൽ എം ആർ  ബിജു നാടിനും അഭിമാനമാണ്‌. ബിജുവിന്റെ മുച്ചക്ര സെെക്കിളിന് കയറിയിറങ്ങാൻ പറ്റാത്ത വഴികൾ പാലാംകടവിലില്ല. എന്നും രാവിലെ പാലാംകടവ് കവലയിലെത്തും. മൂന്ന് ടയറുള്ള സ്കൂട്ടറുണ്ടെങ്കിലും, മുച്ചക്ര സൈക്കിളിലാണ് യാത്ര. നാട്ടിലെല്ലാവരുമായി അന്നന്നത്തെ വിശേഷങ്ങൾ പങ്കുവെച്ചേ വീട്ടിലേക്ക്‌ മടങ്ങൂ. പ്രളയത്തിലും കോവിഡ് പ്രതിസന്ധിയിലും നാട് അകപ്പെട്ടപ്പോൾ സന്നദ്ധസേവനത്തിന് മുൻപന്തിയിലുണ്ടായിരുന്നു ബിജു. പോളിയോ ബാധിച്ചാണ്‌ അരയ്‌ക്കുതാഴേക്ക്‌ ചലനശേഷി നഷ്ടമായത്‌. സ്‌കൂൾകാലം മുതൽ തുടങ്ങിയ സംഘടനാ പ്രവർത്തനങ്ങളുമായാണ്‌ 43 –ാം വയസിലും ബിജുവിന്റെ യാത്ര. സിപിഐ എം മറവന്തുരുത്ത് ലോക്കൽ കമ്മിറ്റി അംഗവും പാറക്കൽ ബ്രാഞ്ച് സെക്രട്ടറിയുമാണ്.  Read on deshabhimani.com

Related News