സിപിഐ എം ഏറ്റുമാനൂർ 
ഏരിയ സമ്മേളനം ഇന്ന്‌ തുടങ്ങും



ഏറ്റുമാനൂർ സിപിഐ എം ഏറ്റുമാനൂർ ഏരിയ സമ്മേളനം വെള്ളി, ശനി ദിവസങ്ങളിൽ അയ്മനം ബാബു നഗറിൽ(ശ്രീശൈലം ഓഡിറ്റോറിയം) നടക്കും. രാവിലെ ഒമ്പതിന്‌ പുഷ്പാർച്ചനയ്‌ക്കും പതാക ഉയർത്തലിനും ശേഷം പ്രതിനിധി സമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും സഹകരണ മന്ത്രിയുമായ  വി എൻ വാസവൻ ഉദ്ഘാടനംചെയ്യും. ഏരിയ സെക്രട്ടറി കെ എൻ വേണുഗോപാൽ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കും. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ അഡ്വ. കെ സുരേഷ്‌കുറുപ്പ്, അഡ്വ. പി കെ ഹരികുമാർ, ടി ആർ രഘുനാഥൻ, കെ എം രാധാകൃഷ്ണൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ എൻ രവി, എം എസ് സാനു, അഡ്വ. വി ജയപ്രകാശ്, എന്നിവർ പങ്കെടുക്കും. ഏരിയാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 154 പ്രതിനിധികൾ പങ്കെടുക്കും.   വെള്ളി രാവിലെ എട്ടിന് നീണ്ടൂർ രക്തസാക്ഷികളുടെ ബലികുടീരത്തിൽനിന്ന്‌ എം കെ ബാലകൃഷ്ണൻ ക്യാപ്ടനായുള്ള ദീപശിഖ റാലി കെ എൻ രവി ഉദ്ഘാടനംചെയ്യും. 8.30 ന് പ്രതിനിധി സമ്മേളന നഗറിൽ ദീപശിഖ സ്ഥാപിക്കും.  സമ്മേളന നഗറിൽ ഉയർത്താനുള്ള പതാക സംക്രാന്തി നീലിമംഗലം ദാമോദരന്റെ ബലികുടീരത്തിൽ നിന്നും കൊടിമരം കറ്റോട് ബാബു ജോർജിന്റെ സ്മൃതിമണ്ഡപത്തിൽനിന്നും കപ്പി കയർ, കുമാരനല്ലൂർ ഇ പി ചെല്ലപ്പൻ സ്മൃതി മണ്ഡപത്തിൽനിന്നും ബാനർ അയ്മനം ബാബു സ്മൃതിമണ്ഡപത്തിൽ നിന്നും സമ്മേളന നഗറിൽ എത്തിച്ചു.   പൊതുസമ്മേളന നഗറിലേക്കുള്ള  ബാനർ പി എസ് അനിയൻ സ്മൃതി മണ്ഡപത്തിൽനിന്നും എത്തിച്ചു. ഞായർ വൈകിട്ട് അഞ്ചിന് വെർച്വൽ സമ്മേളനം ഏറ്റുമാനൂർ ഇ എം എസ് മന്ദിരത്തിൽ(പി എസ് അനിയൻ നഗർ) കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ ഉദ്ഘാടനംചെയ്യും. Read on deshabhimani.com

Related News