673 പേർക്ക്‌ 
കോവിഡ്



കോട്ടയം  ജില്ലയിൽ  673 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.  670 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. 3 ആരോഗ്യ പ്രവർത്തകരും  സംസ്ഥാനത്തിന്‌ പുറത്തുനിന്നെത്തിയ മൂന്നുപേരും രോഗബാധിതരായി. പുതിയതായി 5710 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 11.78 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 262 പുരുഷൻമാരും 311 സ്ത്രീകളും  100 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 111 പേർക്കും രോഗം ബാധിച്ചു. 884 പേർ രോഗമുക്തരായി. 7593 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 222693 പേർ കോവിഡ് ബാധിതരായി.   37478  പേർ ജില്ലയിൽ ക്വാറന്റൈയിനിൽ കഴിയുന്നുണ്ട്. Read on deshabhimani.com

Related News