വീണ്ടും വിസ്മയിപ്പിച്ച് ശ്രീരാജ്

ടിഷ്യുപേപ്പർ ഉപയോഗിച്ച് അലങ്കാര മത്സ്യക്കുളത്തിൽ മോഹൻലാലിന്റെ 
ചിത്രവുമായി ആർ ശ്രീരാജ്


ചങ്ങനാശേരി വെള്ളത്തിൽ ലാലേട്ടൻ ചിത്രമൊരുക്കി ശ്രീരാജ്. ടിഷ്യുപേപ്പർ ഉപയോഗിച്ച്  ഈ വിസ്മയംതീർത്ത കലാകാരൻ മറ്റാരുമല്ല, ലാലേട്ടന്റെ വ്യത്യസ്തമായ ചിത്രങ്ങൾ സൃഷ്ടിച്ച ചങ്ങനാശേരി ഇത്തിത്താനം സ്വദേശി ആർ ശ്രീരാജാണ് പുതിയ പരീക്ഷണത്തിനും പിന്നിൽ. വീട്ടിൽ വളർത്തുന്ന അലങ്കാര മത്സ്യങ്ങളുടെ കുളത്തിലാണ് ചിത്രം ക്രമീകരിച്ചത്. ചിത്രം ക്രമീകരിക്കുന്നതിനിടയിൽ കാറ്റും മത്സ്യങ്ങളും വെള്ളത്തിൽ ഓളം ഉണ്ടാക്കുന്നത് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. നാല് മണിക്കൂറിലധികം എടുത്താണ് സെക്കന്റുകൾമാത്രം നിലനിൽക്കുന്ന ചിത്രം ക്രമീകരിച്ചത്.   ഉണങ്ങാനിട്ടിരുന്ന ഗോതമ്പിൽനിന്നും സൃഷ്ടിച്ചെടുത്ത ചിത്രങ്ങളുടെ ആശയമാണ് ജലോപരിതലത്തിലെ വിസ്മയത്തിലെത്തിച്ചത്. പത്ത് മാധ്യമങ്ങളിൽ മോഹൻലാൽ ചിത്രം ക്രമീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ശ്രീരാജ്. മോഹൻലാലിന്റെ അധികമാരും ശ്രദ്ധിക്കാത്ത വ്യത്യസ്തമായ ചിത്രങ്ങൾ ഏഴ് മാധ്യമങ്ങളിലായി ഇതുവരെ അവതരിപ്പിച്ചു.   പത്ത് മാധ്യമങ്ങളിൽ മോഹൻലാലിന്റെ വിവിധ ചിത്രങ്ങൾ സൃഷ്ടിച്ച് നേരിട്ട് നൽകണമെന്നാണ് ആഗ്രഹം, ഇതിനായുള്ള ശ്രമത്തിലാണെന്ന് ശ്രീരാജ് പറഞ്ഞു. തൃപ്പൂണിത്തറ ആർഎൽവി കോളേജിൽ മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ ശ്രീരാജ് ബിരുദം പൂർത്തിയാക്കി. തുരുത്തി രഞ്ജിത്ത് ഭവനിൽ രാധാകൃഷ്ണൻ മണിയമ്മ ദമ്പതികളുടെ മകനാണ്. Read on deshabhimani.com

Related News